തമിഴ് യുവതാരം കാര്‍ത്തി ജയില്‍ തടവുകാരനായി വേഷമിടുന്ന തമിഴ് ചിത്രം കൈതിയുടെ ടീസര്‍ പുറത്തിറങ്ങി. സോഷ്യല്‍ മീഡിയയിലടക്കം വലിയ സ്വീകരണമാണ് ചിത്രത്തിന്‍റെ ടീസറിന് ലഭിക്കുന്നത്. ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ യുട്യൂബ് ട്രെന്‍റിംഗില്‍ ഇടംപിടിച്ചിട്ടുണ്ട്. കാര്‍ത്തിക്കൊപ്പം മലയാളി താരം നരേനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ജയില്‍തടവുകാരനായി കാര്‍ത്തി; ത്രില്ലടിപ്പിച്ച് കൈതി ടീസര്‍ - thamil film
തമിഴ് യുവതാരം കാര്‍ത്തി ജയില്‍ തടവുകാരനായി വേഷമിടുന്ന തമിഴ് ചിത്രം കൈതിയുടെ ടീസര്‍ പുറത്തിറങ്ങി
ജയില്‍തടവുകാരനായി കാര്‍ത്തി ; ത്രില്ലടിപ്പിച്ച് കൈതി ടീസര്‍
ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് നേരത്തെ വലിയ ശ്രദ്ധ ലഭിച്ചിരുന്നു.