കേരളം

kerala

ETV Bharat / sitara

ഹോളിവുഡ് നടി ഡോറിസ് ഡേ അന്തരിച്ചു - ഹോളിവുഡ് നടി

അഭിനേത്രി എന്നതിലുപരി ലോകമറിയുന്ന പാട്ടുകാരിയും മൃ​ഗ സംരക്ഷണ പ്രവർത്തകയും ആയിരുന്നു ഡോറിസ്. 1947-67 കാലയളവിൽ 650 ഓളം ​ഗാനങ്ങളാണ് ഡോറിസ് ആലപിച്ചത്

ഹോളിവുഡ് നടി ഡോറിസ് ഡേ അന്തരിച്ചു

By

Published : May 14, 2019, 8:29 AM IST

അറുപതുകളിൽ ഹോളിവുഡ് ഇളക്കി മറിച്ച അഭിനയപ്രതിഭ ഡോറിസ് ഡേ അന്തരിച്ചു. കാലിഫോർണിയയിലെ കാർമൽ വാലിയിലെ ഔദ്യോഗിക വസതിയിൽ ആയിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. 97 വയസ്സായിരുന്നു പ്രായം. അഭിനേത്രി എന്നതിലുപരി ലോകമറിയുന്ന പാട്ടുകാരിയും മൃ​ഗ സംരക്ഷണ പ്രവർത്തകയും കൂടിയായിരുന്നു ഡോറിസ്. 1939ൽ ബി​ഗ് ബാൻഡ് ​ഗായികയായിട്ടായിരുന്നു ഡോറിസ് ഹോളിവുഡിലേക്ക് ചുവടുവച്ചത്. 1945ൽ പുറത്തിറങ്ങിയ സെന്‍റിമെന്‍റല്‍ ജേർണി എന്ന ഒരൊറ്റ ആൽബത്തിലൂടെ ഡോറിസ് സം​ഗീത പ്രിയരുടെ ഹൃദയത്തില്‍ ചേക്കേറി. 1947-67 കാലയളവിൽ 650 ഓളം ​ഗാനങ്ങളാണ് ഡോറിസ് ആലപിച്ചത്.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായ ​ഗായികയായിരുന്നു ഡോറിസ്. 40 ഹോളിവുഡ് ചിത്രങ്ങളിലാണ് ഡോറിസ് അഭിനയിച്ചത്. ബെഡ്റൂം ഫോഴ്സ്, പില്ലോ ടോക്ക്, കേരി ​ഗ്രാന്റ്, റോക്ക് ഹുഡ്സൺ, ജയിംസ് ​ഗാർണർ എന്നിവയാണ് ‍‍‍ഡോറിസ് അഭിനയിച്ച മികച്ച ചിത്രങ്ങൾ. ഇതിൽ പില്ലോ ടോക്ക് ഓസ്ക്കർ നോമിഷന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details