കേരളം

kerala

ETV Bharat / sitara

ഇഷ്‌കിന്‍റെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു; മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് സിദ് ശ്രീറാം - ലിറിക്കല്‍ വീഡിയോ

യുവനടന്‍ ഷെയ്ന്‍ നിഗം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇഷ്‌ക് സിനിമയിലെ ആദ്യ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനാണ് വീഡിയോ റിലീസ് ചെയ്തത്. സിനിമ മേയ് 17ന് റിലീസ് ചെയ്യും

ഇഷ്‌കിന്‍റെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു; മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് സിദ് ശ്രീറാം

By

Published : May 11, 2019, 8:19 PM IST

യുവനടന്‍ ഷെയ്ന്‍ നിഗം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇഷ്‌ക് സിനിമയിലെ ആദ്യ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനാണ് വീഡിയോ റിലീസ് ചെയ്തത്. പറയുവാന്‍ ഇതാദ്യമായി വരികള്‍ മായേ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് പ്രശസ്ത തെന്നിന്ത്യന്‍ യുവഗായകന്‍ സിദ് ശ്രീറാമാണ്. സിദ് ശ്രീറാം മലയാളത്തില്‍ പാടുന്ന ആദ്യ സിനിമ കൂടിയാണ് ഇഷ്‌ക്. നേഹ.എസ്.നായരാണ് സിദിനൊപ്പം പാടിയിരിക്കുന്നത്.

ഗാനത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജേക്‌സ് ബിജോയാണ്. നവാഗതനായ അനുരാജ് മനോഹറാണ് ഇഷ്‌കിന്‍റെ സംവിധായകന്‍. രതീഷ് രവിയാണ് തിരക്കഥ. പുതുമുഖമായ ആന്‍ ശീതളാണ് നായിക. ഇ4 എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെയും എ.വി.എ പ്രൊഡക്ഷന്‍സിന്‍റെയും ബാനറിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. മുകേഷ്.ആര്‍.മേത്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവരാണ് നിര്‍മ്മാതാക്കള്‍. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ABOUT THE AUTHOR

...view details