തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളിഗോപി കൂട്ടുകെട്ടിലെത്തിയ ലൂസിഫര്‍. ചിത്രം പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച ലൂസിഫറിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നതിനെ കുറിച്ചായിരുന്നു. രണ്ടാം ഭാഗത്തിലേക്ക് വഴിയൊരുക്കുന്ന തരത്തില്‍ ചില ഏടുകള്‍ അവശേഷിപ്പിച്ചാണ് ചിത്രം അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയത്. ഇത് തന്നെയാണ് ആരാധകരുടെ ലൂസിഫര്‍ 2ന് വേണ്ടിയുള്ള കാത്തിരിപ്പിന് പിന്നിലും.
ലൂസിഫറിന് രണ്ടാം ഭാഗം? സൂചനകള്‍ നല്‍കി മുരളി ഗോപിയുടെ പോസ്റ്റ് - ഫേസ്ബുക്ക പോസ്റ്റ്
മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ലൂസിഫറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനകള്‍ നല്‍കുന്നത്. രണ്ടാം ഭാഗത്തിലേക്ക് വഴിയൊരുക്കുന്ന തരത്തില്‍ ചില ഏടുകള്‍ അവശേഷിപ്പിച്ചാണ് ലൂസിഫര്‍ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയത്
ലൂസിഫറിന് രണ്ടാംഭാഗം ഉണ്ടാവുമോ എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ മുരളി ഗോപി നല്‍കിയ മറുപടി ഇപ്പോള്‍ അതിനെ കുറിച്ച് പറയുന്നത് ശരിയല്ല എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ മുരളിഗോപി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചെറുവാക്യമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. "The wait.. won't be too 'L'ong" എന്നാണ് മുരളി ഗോപി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഈ വാക്യങ്ങളിലൂടെ ലൂസിഫര്‍ 2ന് വേണ്ടി ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് മുരളി ഗോപി സൂചിപ്പിക്കുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഫേസ്ബുക്ക് പോസ്റ്റിന് താഴെ അത്തരത്തിലുള്ള ചോദ്യങ്ങളാണ് മുരളി ഗോപിക്ക് ആരാധകര്‍ നല്‍കുന്നത്.