പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. താൻ അച്ഛനായ വിവരം സോഷ്യൽ മീഡിയയിലൂടെയാണ് ചാക്കോച്ചൻ പങ്കുവച്ചത്. തൊട്ടടുത്ത ദിവസം കുഞ്ഞിന്റെ ചിത്രവും കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ കുഞ്ഞിന് എന്ത് പേരിടും എന്ന കാര്യത്തിൽ അന്ന് മുതലേ ആരാധകർക്കിടയിൽ ചർച്ചകൾ ഉണ്ടായിരുന്നു. കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ പേരിടും എന്നായിരുന്നു മിക്ക പ്രേക്ഷകരുടേയും ഊഹം. എന്തായാലും ആ ഊഹം തെറ്റിയില്ല. കുഞ്ഞിന്റെ പേര് അത് തന്നെ. ബോബൻ കുഞ്ചാക്കോ. ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് നിശയില്‍ ഗായകന് യേശുദാസിനോടാണ് താരം തന്റെ മകന്റെ പേര് വെളിപ്പെടുത്തിയത്.
കുഞ്ചാക്കോ ബോബന്റെ രാജകുമാരന് പേരിട്ടു ; ബോബന് കുഞ്ചാക്കോ
കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ പേരും ബോബന് കുഞ്ചാക്കോ എന്നായിരുന്നു. മകൻ ജനിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ താരം അറിയിച്ചപ്പോൾ തന്നെ നിരവധി ആരാധകര്‍ ഈ പേര് ഊഹിച്ചിരുന്നു. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്.
പരിപാടിയില്‍ അതിഥിയായല്ല അവതാരകനായായിരുന്നു കുഞ്ചാക്കോ ബോബന് പ്രത്യക്ഷപ്പെട്ടത്. പുരസ്കാര സ്വീകരണത്തിനായി വേദിയിലെത്തിയ യേശുദാസ് അച്ഛനായതില്‍ ചാക്കോച്ചനെ അഭിനന്ദിക്കുകയും മകന്റെ പേര് ചോദിക്കുകയും ചെയ്തു. തന്റെ പേര് തിരിച്ചിട്ടാല്‍ മതിയെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി. കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ പേരും ബോബന് കുഞ്ചാക്കോ എന്നായിരുന്നു. മലയാള ചലച്ചിത്ര നടനും നിർമ്മാതാവും സംവിധായകനുമായിരുന്നു ബോബൻ കുഞ്ചാക്കോ. ബോബൻ കുഞ്ചാക്കോയുടെ പിതാവിന്റെ പേര് എം.കുഞ്ചാക്കോ എന്നായിരുന്നു.
കുഞ്ചാക്കോ ബോബന് 2005ലാണ് പ്രിയ സാമുവേലിനെ വിവാഹം ചെയ്യുന്നത്. നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചന് -പ്രിയ ദമ്പതികള്‍ക്ക് കുഞ്ഞുണ്ടാകുന്നത്.