കേരളം

kerala

ETV Bharat / sitara

തള്ളലുമായി അച്ഛനും മകനും; കുട്ടിമാമയിലെ ഗാനം കാണാം - song

ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്ന കുട്ടിമാമ എന്ന ചിത്രത്തിലെ പുതിയ ഗാനം എത്തി. ഗ്രാമീണപശ്ചാത്തലത്തിലൊരുക്കിയ തള്ളല്ല തള്ളല്ല എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്

തള്ളലുമായി അച്ഛനും മകനും ; കുട്ടിമാമയിലെ ഗാനം കാണാം

By

Published : May 14, 2019, 8:08 AM IST

ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്ന കുട്ടിമാമ എന്ന ചിത്രത്തിലെ പുതിയ ഗാനം എത്തി. ഒരു പഴയ പട്ടാളക്കാരനായാണ് ചിത്രത്തില്‍ ശ്രീനിവാസന്‍ എത്തുന്നത്. ഗ്രാമീണപശ്ചാത്തലത്തിലൊരുക്കിയ തള്ളല്ല തള്ളല്ല എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.

അനില്‍ പനച്ചൂരാന്‍റെ വരികള്‍ക്ക് അച്ചു രാജാമണിയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് കുട്ടിമാമ. കോമഡിക്ക് പ്രാധാന്യം നല്‍കി വി.എം വിനു ഒരുക്കിയ ചിത്രത്തില്‍ മീര വാസുദേവും ദുര്‍ഗ കൃഷ്ണയുമാണ് നായികമാര്‍.

ABOUT THE AUTHOR

...view details