കേരളം

kerala

ETV Bharat / sitara

തപ്സിയുടെ ഗെയിം ഓവര്‍ ; ടീസര്‍ കാണാം - thamil

തപ്‍സി പന്നു നായികയായ ഹെറര്‍ ചിത്രം ഗെയിം ഓവര്‍ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു

തപ്സിയുടെ ഗെയിം ഓവര്‍ ; ടീസര്‍ കാണാം

By

Published : May 16, 2019, 6:21 AM IST

മായ എന്ന സൂപ്പര്‍ഹിറ്റ് ഹൊറര്‍ ചിത്രത്തിന് ശേഷം തപ്സി പന്നുവിനെ കേന്ദ്രകഥാപാത്രമാക്കി മറ്റൊരു ഹൊറര്‍ ത്രില്ലറുമായി സംവിധായകന്‍ അശ്വിന്‍ ശരവണന്‍. ഗെയിം ഓവര്‍ എന്ന പേരില്‍ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഭയപ്പെടുത്തുന്ന രംഗങ്ങളുമായാണ് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ത്രില്ലര്‍ സ്വഭാവത്തിലുള്ളതായിരിക്കും ചിത്രമെന്ന സൂചനകളുമുണ്ട്. പരിക്കേറ്റ് വീല്‍ ചെയറില്‍ കഴിയുന്ന യുവതിയായിട്ടാണ് തപ്‍സിയെ ടീസറില്‍ കാണുന്നത്. തമിഴിലും തെലുങ്കിലും ആയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

ABOUT THE AUTHOR

...view details