വിവാഹശേഷവും സിനിമയില്‍ മാത്രമല്ല സോഷ്യല്‍മീഡിയയിലും സജീവമാണ് നടി ഭാവന. ഭാവനയുടെ പുതിയ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. മുടിയില്‍ മുല്ലപ്പൂ ചൂടി നീല സാരിയില്‍ അതീവ സുന്ദരിയായി തിളങ്ങുകയാണ് നടി ചിത്രങ്ങളില്‍. വിവാഹശേഷവും ഒരുമാറ്റവുമില്ലെന്നാണ് ഭാവനയെക്കുറിച്ച് ആരാധകര്‍ പറയുന്നത്.
സാരിയില്‍ സുന്ദരിയായി ഭാവന - കന്നഡ നിര്‍മ്മാതാവ് നവീന്‍
മുടിയില്‍ മുല്ലപ്പൂ ചൂടി നീല സാരിയില്‍ അതീവ സുന്ദരിയായി തിളങ്ങി ഭാവന. നടിയുടെ പുതിയ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്
സാരിയില്‍ സുന്ദരിയായി ഭാവന
ഏറെ കാലത്തെ പ്രണയത്തിന് ശേഷം 2018 ജനുവരിയിലാണ് കന്നഡ നിര്‍മ്മാതാവ് നവീനിനെ വിവാഹം ചെയ്ത് നടി അഭിനയത്തില്‍ ഒരു ചെറിയ ബ്രേക്കെടുത്തത്.
എങ്കിലും സിനിമ മറന്നൊരു ലോകം അസാധ്യമാണെന്ന് തോന്നിയപ്പോള്‍ താരം അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയും ചെയ്തു. തമിഴ് ചിത്രം 96ന്‍റെ കന്നഡ റീമേക്ക് 99ലൂടെ ഗണേഷിന്‍റെ നായികയായിട്ടായിരുന്നു ഭാവനയുടെ തിരിച്ചുവരവ്. മെയ് ഒന്നിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.