കേരളം

kerala

ETV Bharat / sitara

വിനയ് ഫോര്‍ട്ടിന്‍റെ ഈ തമാശ ചിരിപ്പിക്കും - ഗ്രേസ് ആന്‍റണി

വിനയ് ഫോര്‍ട്ട് നായകനാകുന്ന റൊമാന്‍റിക് ചിത്രം തമാശയുടെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ അഷ്റഫ് ഹംസ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയത്

വിനയ് ഫോര്‍ട്ടിന്‍റെ ഈ തമാശ ചിരിപ്പിക്കും

By

Published : May 18, 2019, 4:37 AM IST

ഹാസ്യത്തെ അതിമനോഹരമായി കൈകാര്യം ചെയ്ത് വിനയ് ഫോര്‍ട്ടിന്‍റെ പുതിയ ചിത്രം തമാശയുടെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ അഷ്റഫ് ഹംസ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് തമാശ. പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേമത്തിന് ശേഷം വീണ്ടും വിനയ് ഫോര്‍ട്ട് കോളേജ് അധ്യാപകനായി എത്തുന്ന ചിത്രം കൂടിയാണ് തമാശ.

ചിത്രത്തില്‍ ദിവ്യ പ്രഭ, ഗ്രേസ് ആന്‍റണി, ചിന്നു ചാന്ദിനി എന്നിവര്‍ നായികമാരായും നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായും വേഷമിടുന്നു. സമീര്‍ താഹിര്‍, ഷൈജു ഷാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഈദ് റിലീസായി തീയേറ്ററുകളിലെത്തും.

ABOUT THE AUTHOR

...view details