കേരളം

kerala

ETV Bharat / sitara

എൻജോയി എൻജാമി; കേൾക്കുന്തോറും പുതിയ ആസ്വാദന അനുഭവമെന്ന് ദുൽഖർ - santhosh narayanan dhee song news

ദീയും അറിവും ചേർന്നാലപിച്ച ഗാനം എൻജോയി എൻജാമി ഒരു ഇതിഹാസ ഗാനമാണെന്നാണ് ദുൽഖർ സൽമാൻ പറഞ്ഞത്.

എൻജോയി എൻജാമി ഗാനം പുതിയ വാർത്ത  പുതിയ ആസ്വാദനം ദുൽഖർ വാർത്ത  അറിവും ദീയും ഗാനം വാർത്ത  ദീ സന്തോഷ്‌ നാരായണൻ പുതിയ വാർത്ത  dulquer salmaan latest news  dulquer salmaan enjoyi enjami song news  arivu dhee music news  santhosh narayanan dhee song news  dulquer about enjoyi enjaami news
കേൾക്കുന്തോറും പുതിയ ആസ്വാദന അനുഭവമെന്ന് ദുൽഖർ

By

Published : Mar 17, 2021, 12:45 PM IST

അറിവും ദീയും സന്തോഷ്‌ നാരായണനും മാജായും അമിത് കൃഷ്ണനും ഒന്നിച്ചുചേർന്ന് ഒരുക്കിയ റാപ്പ് ഗാനം. 'എൻജോയി എൻജാമി' ആസ്വാദനത്തിലും അർഥതലങ്ങളിലും നവമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. തമിഴ് റാപ്പർ അറിവും സംഗീതജ്ഞൻ സന്തോഷ് നാരായണന്‍റെ മകളും പ്രശസ്ത ഗായികയുമായ ദീയും ചേർന്ന് ആലപിച്ച ഗാനത്തിന്‍റെ വരികളും ആലാപനവും ദൃശ്യങ്ങളും മികച്ചതാണെന്നാണ് ആസ്വാദകർ പറയുന്നത്. ഇപ്പോഴിതാ, എൻജോയി എൻജാമിയെ കുറിച്ചുള്ള തന്‍റെ അഭിപ്രായം പങ്കുവെക്കുകയാണ് യുവനടൻ ദുൽഖർ സൽമാൻ. ഇതൊരു ഇതിഹാസ ഗാനമാണെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താനിത് ആവർത്തിച്ച് കേൾക്കുകയാണെന്നും ദുൽഖർ പറഞ്ഞു. പാട്ട് തന്നിൽ വല്ലാതെ ആസക്തിയുണ്ടാക്കിയെന്നും താരം വ്യക്തമാക്കി.

"ഇതിഹാസമായ ഗാനവും അതുപോലെ തന്നെ ആകർഷകമായ വീഡിയോയും! കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത് കേൾക്കുന്തോറും പുതിയ ശബ്ദങ്ങളും അനുഭവങ്ങളും കണ്ടെത്തുകയാണ്!! സന്തോഷ് നാരായണൻ സാറിന് അനുമോദനങ്ങള്‍, ദീയുടെ സ്വരവും മനോഭാവവും വളരെ രസകരം. അറിവ് വല്ലാത്തൊരു റോക്ക്സ്റ്റാറാണ്," എന്ന് ദുൽഖർ സൽമാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

സന്തോഷ് നാരായണനാണ് എൻജോയി എൻജാമിയുടെ സംഗീതമൊരുക്കിയിരിക്കുന്നത്. ഒപ്പം, അറിവിന്‍റെ വരികളും അമിത് കൃഷ്‌ണന്‍റെ സംവിധാനവും. തന്‍റെ പൂർവികരും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ് വീഡിയോ ഗാനത്തിന്‍റെ പ്രമേയം. മനുഷ്യന്‍റെ വേരുകൾ തേടിയുള്ള യാത്ര... അവിടെ പ്രകൃതിയുമായി ഒത്തുചേർന്ന് പൂർവികർ വസിച്ചിരുന്നു.

"നാൻ അഞ്ചു മരം വളർത്തേൻ, അഴകാന തോട്ടം വച്ചേൻ, തോട്ടം സെഴിച്ചാലും എൻ തൊണ്ട നനയലയേ...

എന്ന കൊറേ എന്ന കൊറേ എൻ സീനി കരുമ്പുക്ക് എന്ന കൊറേ, എന്ന കൊറേ എന്ന കൊറേ എൻ പേരാണ്ടിക്ക് എന്ന കൊറേ..."

മണ്ണിൽ എല്ലാ മനുഷ്യരും തുല്യരാണെന്ന് കൂടി ഓർമപ്പെടുത്തുന്നുണ്ട് ഗാനത്തിന്‍റെ വരികൾ. ദീയും അറിവുമാണ് ഗാനരംഗത്ത് അഭിനയിച്ചിട്ടുള്ളതെങ്കിലും കർഷകനും സാധാരണക്കാരനും വീഡിയോ ഗാനത്തിന്‍റെ ഭാഗമാകുന്നു.

ABOUT THE AUTHOR

...view details