കേരളം

kerala

ETV Bharat / sitara

കണ്ണും കണ്ണും കൊള്ളയടിത്താല്‍; ഒരു വർഷത്തിന്‍റെ ഓർമയിൽ ദുൽഖർ - kannum kannum kollai adithal dulquer salmaan news latest

ദുൽഖറിന്‍റെ പോയ വർഷത്തെ വിജയം നേടിയ ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ റിലീസിനെത്തി ഇന്ന് ഒരു വർഷം തികയുന്നു. ചിത്രത്തിന്‍റെ വിജയത്തിന് പ്രേക്ഷകരോടും സഹപ്രവർത്തകരോടുമുള്ള സ്നേഹം പങ്കുവെക്കുകയാണ് ദുൽഖർ

ഒരു വർഷത്തിന്‍റെ ഓർമയിൽ ദുൽഖർ വാർത്ത  കണ്ണും കണ്ണും കൊള്ളയടിത്താല്‍ സിനിമ വാർത്ത  കണ്ണും കണ്ണും കൊള്ളയടിത്താല്‍ ദുൽഖർ വാർത്ത  kannum kannum kollai adithal film latest news  kannum kannum kollai adithal dulquer salmaan news latest  ritu varma dulquer news
കണ്ണും കണ്ണും കൊള്ളയടിത്താല്‍

By

Published : Feb 28, 2021, 9:35 PM IST

മലയാളികളുടെ സ്വന്തം കുഞ്ഞിക്ക... തമിഴകത്തിന്‍റെയും തെലുങ്കിന്‍റെയും ഹിന്ദി സിനിമാ പ്രേക്ഷകരുടെയും പ്രിയപ്പെട്ട ഡിക്യു. കൊവിഡ് വ്യാപനത്തെ തുടർന്ന് തിയേറ്ററുകൾ അടച്ചുപൂട്ടുന്നതിന് മുമ്പ്, പ്രദർശനത്തിനെത്തി ഹിറ്റായി മാറിയ കണ്ണും കണ്ണും കൊള്ളയടിത്താല്‍ സിനിമയിലൂടെ ദുല്‍ഖര്‍ സൽമാൻ വീണ്ടും തമിഴ്, തെലുങ്ക് പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ചിരുന്നു. ഇന്ന് ചിത്രം റിലീസിനെത്തിയിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. കണ്ണും കണ്ണും കൊള്ളയടിത്താല്‍ ചിത്രത്തിന്‍റെ ഓർമകൾ പങ്കുവെക്കുകയാണ് ദുല്‍ഖര്‍.

"സ്‌നേഹവും മോഷണവും സാഹോദര്യവും ട്വിസ്റ്റും ത്രില്ലറായി മാറുന്നു!! ഞാൻ ഭാഗമായ ഏറ്റവും രസകരമായ സിനിമകളിൽ ഒന്ന്, ഏറ്റവും വലിയ ഹിറ്റുകളിലൊന്ന്! ഇന്ന് കണ്ണും കണ്ണും കൊള്ളയടിത്താല്‍ ഒരു വർഷം തികയുന്നു!! ജീവിതത്തോടൊപ്പം നിൽക്കുന്ന ബന്ധങ്ങൾ, കെകെക ടീമിനോട് സ്നേഹം. ചിത്രം സ്വീകരിച്ചതിന് പ്രേക്ഷകരോടും വളരെയധികം സ്നേഹവും നന്ദിയും!" എന്ന് ദുൽഖർ ഫേസ്‌ബുക്കിൽ കുറിച്ചു.

ഒപ്പം, സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഏതാനും ചിത്രങ്ങളും താരം പോസ്റ്റിൽ ചേർത്തിട്ടുണ്ട്. മണിരത്നത്തിന്‍റെ ഓകെ കണ്‍മണി, വായ് മൂടി പേസവും ചിത്രങ്ങൾക്ക് ശേഷം ദുൽഖർ തമിഴിൽ അഭിനയിച്ച ചിത്രമായിരുന്നു ഡെസിങ് പെരിയസ്വാമി സംവിധാനം ചെയ്ത കണ്ണും കണ്ണും കൊള്ളയടിത്താല്‍. റിതു വര്‍മയായിരുന്നു ചിത്രത്തിൽ ദുൽഖറിന്‍റെ നായിക.

For All Latest Updates

ABOUT THE AUTHOR

...view details