പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാനകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ഡ്രൈവിങ് ലൈസന്‍സിന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രനെന്ന നടനായാണ് പൃഥ്വി ചിത്രത്തില്‍ വേഷമിടുന്നത്. ഹരീന്ദ്രന്‍റെ കട്ടഫാനായി സുരാജ് വെഞ്ഞാറമൂടും എത്തുന്നു. ലാല്‍ ജൂനിയര്‍ എന്നറിയപ്പെടുന്ന ജീന്‍ പോള്‍ ലാലാണ് ചിത്രത്തിന്‍റെ സംവിധായകന്‍.
'സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിയും ഡൈ ഹാര്‍ട്ട് ഫാന്‍ സുരാജും'; ഡ്രൈവിങ് ലൈസന്‍സ് ടീസറെത്തി - suraj venjaramoodu
ജീന്‍ പോള്‍ ലാലാണ് ചിത്രത്തിന്‍റെ സംവിധായകന്‍. മിയ, ദീപ്തി സതി എന്നിവരാണ് നായികമാര്‍
'സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിയും ഡൈ ഹാര്‍ട്ട് ഫാന്‍ സുരാജും'; ഡ്രൈവിങ് ലൈസന്‍സ് ടീസറെത്തി
മിയ, ദീപ്തി സതി എന്നിവരാണ് നായികമാര്‍. സച്ചിയാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മാണം. ഛായാഗ്രഹണം അലക്‌സ്.ജെ.പുളിക്കല്‍. യക്‌സാന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്ന് സംഗീതം ഒരുക്കിയിരിക്കുന്നു. ഈ മാസം ഇരുപതിന് ക്രിസ്‌മസ് റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.