കേരളം

kerala

ETV Bharat / sitara

'ദൃശ്യം 2' കന്നടയിൽ ; കേന്ദ്ര കഥാപാത്രങ്ങള്‍ രവിചന്ദ്രനും നവ്യ നായരും - രവിചന്ദ്രൻ

പി. വാസു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആശ ശരത്തും ഭാഗമാകുന്നുണ്ട്.

drishyam2 is ready for kannada remake  drishyam2  kannada remake  navya nair  ravichandran  ദൃശ്യം 2 കന്നടയിൽ  ദൃശ്യം 2  രവിചന്ദ്രൻ  നവ്യാ നായർ
drishyam 2 kannada remake rolling today

By

Published : Jul 12, 2021, 4:18 PM IST

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന് ഏറെ ശ്രദ്ധനേടിയ ചിത്രമായിരുന്നു ദൃശ്യം. 2013ൽ പുറത്തിറങ്ങിയ ദൃശ്യത്തിന്‍റെ ആദ്യ ഭാഗം ബോക്സോഫീസിൽ മികച്ച വിജയം കൈവരിച്ചുവെന്നത് ചിത്രത്തിന് കിട്ടിയ പ്രേക്ഷക സ്വീകാര്യത അടിവരയിടുന്നതായിരുന്നു. തുടർന്ന് ചിത്രം നിരവധി ഇന്ത്യൻ ഭാഷകളിലേക്കും ചൈനീസ്, സിംഹള തുടങ്ങിയ വിദേശ ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു.

2021ൽ ആമസോൺ പ്രൈമിലൂടെ ദൃശ്യത്തിന്‍റെ രണ്ടാം ഭാഗവുമെത്തി. ദൃശ്യം 2 വിനും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. സിനിമയുടെ റിലീസിന് ശേഷം നിരവധി ഭാഷകളിലേക്ക് റീമേക്ക് ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്.

ഇപ്പോൾ ചിത്രത്തിന്‍റെ കന്നട റീമേക്ക് ആരംഭിച്ചിരിക്കുകയാണ്. നിർമാതാക്കളായ ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പി. വാസു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തിലെ താരങ്ങൾ തന്നെയാണ് ദൃശ്യം 2 എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിലും അഭിനയിച്ചിരിക്കുന്നത്.

മീന അവതരിപ്പിച്ച കഥാപാത്രമായെത്തുന്നത് നവ്യ നായരാണ്. ആശ ശരത്തും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. രവിചന്ദ്രനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Also Read: ഇന്ത്യ പാക് യുദ്ധം പ്രമേയം ; ഭുജ് ദി പ്രൈഡ് ഓഫ് ഇന്ത്യ ട്രെയിലർ പുറത്ത്

2014 ജൂൺ 20ന് റിലീസ് ചെയ്ത ആദ്യ ഭാഗത്തിലെ അഭിനയത്തിന് രവിചന്ദ്രനും നവ്യ നായരും മികച്ച അഭിപ്രായം നേടിയിരുന്നു. 100 ദിവസത്തിലധികം ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

ABOUT THE AUTHOR

...view details