ഒറ്റ ടേക്കിലെടുത്ത മുഴുനീള ചലച്ചിത്രം, ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്രം സൃഷ്‌ടിക്കുകയാണ് അജു കിഴുമലയുടെ 'ഡ്രാമ'. തമിഴ് താരങ്ങളായ കിഷോർ, ചാർലി, ജയ് ബാല എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മലയാളിയായ അജു കിഴുമല സംവിധാനം ചെയ്യുന്ന ഡ്രാമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. നടൻ വിജയ് സേതുപതിയാണ് ചിത്രത്തിന്‍റെ പോസ്റ്റർ റിലീസ് ചെയ്‌തത്. 80 അണിയറപ്രവർത്തകരെയും 18 താരങ്ങളെയും അണിനിരത്തി എട്ട് മണിക്കൂറിനുള്ളിൽ ചിത്രീകരിച്ച ഡ്രാമയിൽ ഒരു പൊലീസ് സ്റ്റേഷനകത്ത് അരങ്ങേറുന്ന സംഭവവികാസങ്ങളാണ് വിവരിക്കുന്നത്. പൊലീസ് സ്റ്റേഷനകത്ത് ഒരു മുതിർന്ന പൊലീസുകാരൻ കൊല്ലപ്പെടുന്നതും തുടർന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ചിത്രീകരണത്തിന് മുന്നോടിയായി 180 ദിവസങ്ങളെടുത്ത് റിഹേഴ്‌സൽ നടത്തിയിരുന്നു. ഇതിന് മുമ്പ് അജു കിഴുമല സംവിധാനം ചെയ്ത മലയാളം ആന്തോളജി എന്‍റെ സിനിമയിലൂടെ സംവിധായകൻ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഒറ്റ ടേക്കിൽ മുഴുനീള ചിത്രം; 'ഡ്രാമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി - kishore
ഒരു ടേക്കിൽ എട്ട് മണിക്കൂർ കൊണ്ട് ചിത്രീകരിച്ച ഡ്രാമയുടെ ഫസ്റ്റ് ലുക്ക് നടൻ നടൻ വിജയ് സേതുപതിയാണ് പുറത്തു വിട്ടത്.
ഒറ്റ ടേക്കിൽ മുഴുനീള ചിത്രം
ബിജിബാലിനൊപ്പം ജയ കെ. ഡോസ്, ഷിനോസ് ഷംസുദീൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ സംഗീതമൊരുക്കുന്നത്. ഷിനോസ് ഷംസുദീൻ ഛായാഗ്രഹണവും അഖിൽ ഏലിയാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു.