കേരളം

kerala

ETV Bharat / sitara

കൊച്ചിന്‍ ഹനീഫയെ അനുസ്‌മരിച്ച് സംവിധായകൻ വിഎ ശ്രീകുമാര്‍ - Cochin Haneefa death

ഇന്ന് കൊച്ചിൻ ഹനീഫയുടെ പത്താം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിനൊപ്പമുള്ള അനുഭവമാണ് വി.എ ശ്രീകുമാർ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്

va shrikumar  സംവിധായകൻ വി.എ.ശ്രീകുമാര്‍  വി.എ.ശ്രീകുമാര്‍  കൊച്ചിൻ ഹനീഫ  Director V.A Shrikumar  Cochin Haneefa  Cochin Haneefa death  Cochin Haneefa and shrikumar
കൊച്ചിൻ ഹനീഫ

By

Published : Feb 2, 2020, 11:44 PM IST

മറവികളിലേക്ക് ഉപേക്ഷിക്കാന്‍ കഴിയാത്ത, പത്ത് വർഷം മുമ്പ് നഷ്‌ടപ്പെട്ട അതുല്യ പ്രതിഭയെ അനുസ്‌മരിക്കുകയാണ് സംവിധായകൻ വി.എ.ശ്രീകുമാര്‍. മലയാളത്തിന് മറക്കാനാവാത്ത ചിരിക്കാലം സമ്മാനിച്ച കലാകാരൻ, തെന്നിന്ത്യൻ സിനിമയിൽ വില്ലൻ വേഷങ്ങളിലും സ്വഭാവനടനായും തിളങ്ങിയ കൊച്ചിൻ ഹനീഫക്കൊപ്പമുള്ള ഓർമ പുതുക്കി കൊണ്ട് ശ്രീകുമാര്‍ തന്‍റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.

"മറവികളിലേക്ക് ഉപേക്ഷിക്കാന്‍ കഴിയാത്ത ഒരാളാണ് എനിക്ക് ഹനീഫിക്ക. മരണം ചിലപ്പോഴൊക്കെ പ്രകടിപ്പിക്കുന്ന അന്യായങ്ങളിൽ നഷ്ടപ്പെട്ടു പോയ അതിഗംഭീരനായ ഒരു കലാകാരൻ. മദ്യപിക്കില്ല, പുകവലിക്കില്ല, ജീവിതശൈലിയെ ബാധിക്കുന്ന മറ്റു ദുശ്ശീലങ്ങൾ ഒന്നും തന്നെയില്ല, എന്നിട്ടും ലിവർ സിറോസിസ് ബാധിതനായി. കല്യാൺ ജുവല്ലേഴ്‌സിന്‍റെ റേറ്റ് ടാഗ് പരസ്യത്തിൽ അഭിനയിക്കാൻ ചെന്നൈയിൽ എത്തുമ്പോൾ അദ്ദേഹം വളരെ ക്ഷീണിതനായിരുന്നു. ഭക്ഷണകാര്യത്തിലുമൊക്കെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. പക്ഷെ, രണ്ടു മൂന്നു ദിവസങ്ങൾ നീണ്ടു നിന്ന ഷെഡ്യൂളിൽ ഏറെ ആസ്വദിച്ചാണ് ഹനീഫിക്ക പങ്കെടുത്തത്. വളരെ സ്ട്രെയിനെടുത്താണ് അദ്ദേഹം സഹകരിച്ചതെന്ന് എനിക്ക് പലപ്പോഴും അനുഭവപ്പെട്ടു, എങ്കിലും മരണത്തിലേക്ക് നയിക്കത്തക്കവിധമുള്ള അസുഖമുണ്ടായിരുന്നു എന്ന് അപ്പോൾ ആർക്കും തോന്നിയിരുന്നില്ല. അത്രയ്ക്കും ഡെഡിക്കേഷനോടെയാണ് അദ്ദേഹം അത് പൂർത്തീകരിച്ചത്. കല്യാൺ ജുവല്ലേഴ്‌സിന്‍റെ പരസ്യ സീരിസിലെ ഒരു നാഴികക്കല്ലായിരുന്നു റേറ്റ് ടാഗ് സീരീസിലുള്ള മികച്ച ഈ പരസ്യങ്ങൾ.

കരുണാനിധിയുമായി ഹനീഫിക്കയ്ക്കുണ്ടായിരുന്ന വളരെ അടുത്ത സൗഹൃദവും ഇക്കാലയളവിൽ നേരിട്ട് മനസിലാക്കാൻ കഴിഞ്ഞു. ഹനീഫിക്കയ്ക്കുള്ള ഭക്ഷണം പലപ്പോഴും കരുണാനിധിയുടെ വീട്ടിൽ നിന്നു തന്നെ ആദരവോടെ കൊടുത്തയച്ചിരുന്നു. പൂർണ്ണമായും നമുക്ക് അനുഭവിക്കാൻ കഴിയാതെ പോയ വലിയ ഒരു മനുഷ്യനാണ് കൊച്ചിൻ ഹനീഫ. വാത്സല്യം പോലെ മലയാളത്തിലെ ഏറ്റവും മികച്ച ഒരു ചിത്രം സംവിധാനം ചെയ്‌ത ഹനീഫിക്ക, പക്ഷെ പിന്നീട് അഭിനയത്തിലും ഹാസ്യകഥാപാത്രങ്ങളിലുമായി ഒതുങ്ങി മാറി. 'താളം തെറ്റിയ താരാട്ട്' കണ്ടപ്പോൾ മുതൽ ഞാൻ ആരാധനയോടെ കാണാൻ തുടങ്ങിയ കലാകാരനാണ്. അപൂർണ്ണതയിലാണ് ആ ജീവിതം വിട വാങ്ങിയത്," വി.എ ശ്രീകുമാർ ഫേസ്ബുക്കില്‍ കുറിച്ചു.

ABOUT THE AUTHOR

...view details