എറണാകുളം: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കേസ് തീര്‍പ്പാക്കി സുപ്രീംകോടതി. എം.ടി വാസുദേവൻ നായരും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുള്ള കേസിന്‍റെ ഒത്തുതീർപ്പ് കോടതി അംഗീകരിച്ചു. കേസ് കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കഴിഞ്ഞ 18ന് ഇരുവിഭാഗവും ഒത്തുതീർപ്പിൽ എത്തിയത്. സംവിധായകൻ രണ്ടാമൂഴം സിനിമയിൽ നിന്ന് പൂർണമായും പിന്മാറി. അതിനാല്‍ തിരക്കഥ എംടിക്ക് തിരികെ നൽകും. കൂടാതെ കൈപറ്റിയ 1.25 കോടി രൂപ എംടി തിരികെ നൽകും.
രണ്ടാമൂഴം കേസ് തീർപ്പാക്കി സുപ്രീംകോടതി, തിരക്കഥയുടെ പൂർണ അവകാശം എംടിക്ക് - എം.ടി വാസുദേവൻ നായര്‍ രണ്ടാമൂഴം
സുപ്രീംകോടതി തീർപ്പ് അനുസരിച്ച് രണ്ടാമൂഴം സംബന്ധിച്ച് സുപ്രീംകോടതിയിലും കോഴിക്കോട് ജില്ലാ കോടതിയിലുമുള്ള കേസുകൾ ഇരുകൂട്ടരും പിൻവലിക്കും.
ശ്രീകുമാർ മേനോൻ രണ്ടാമൂഴം ആസ്പദമാക്കി സിനിമ ഒരുക്കാൻ പാടില്ലെന്നും ഒത്തുതീര്‍പ്പില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ മഹാഭാരതത്തെ അടിസ്ഥാനമാക്കി സിനിമകൾ സംവിധാനം ചെയ്യാം. പക്ഷെ ഭീമനെ കേന്ദ്രകഥാപാത്രമാക്കാൻ പാടില്ല. തിരക്കഥ കൈമാറി മൂന്നുവര്‍ഷത്തിനുള്ളിൽ സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്നായിരുന്നു എംടിയും ശ്രീകുമാർ മേനോനുമായുണ്ടായിരുന്ന ധാരണ. എന്നാൽ 2014ൽ ഒപ്പിട്ട കാരാറിൽ നിന്ന് നാല് വർഷം പിന്നിട്ടിട്ടും സിനിമയുടെ ചിത്രീകരണ നടപടികൾ ആരംഭിക്കാതിരുന്നതിനെ തുടർന്നാണ് എംടി കോടതിയെ സമീപിച്ചത്. ഇപ്പോൾ സുപ്രീംകോടതി തീർപ്പ് അനുസരിച്ച് രണ്ടാമൂഴം സംബന്ധിച്ച് സുപ്രീംകോടതിയിലും കോഴിക്കോട് ജില്ലാ കോടതിയിലുമുള്ള കേസുകൾ ഇരുകൂട്ടരും പിൻവലിക്കും.