അടുത്തിടെ പുറത്തിറങ്ങിയതില്‍ മികച്ച അഭിപ്രായങ്ങളോടെ മുന്നേറുന്ന ചിത്രമാണ് ക്രൈം ത്രില്ലര്‍ ഫോറന്‍സിക്. ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. ഇപ്പോള്‍ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹിറ്റ് സംവിധായകന്‍ പ്രിയദര്‍ശന്‍. 'ഫോറന്‍സിക്' എന്ന ചിത്രത്തെക്കുറിച്ച് നല്ല റിവ്യൂകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു... ആ സിനിമയുടെ ബ്രില്യന്‍സിന് അര്‍ഹമായ പ്രശംസകള്‍, ഫോറന്‍സിക് ടീമിന് അഭിനന്ദനങ്ങള്‍. പ്രിയദർശൻ ഫേസ്ബുക്കില്‍ കുറിച്ചു.
ബ്രില്ല്യന്‍റ് സിനിമ... ഫോറന്‍സികിന് അഭിനന്ദനവുമായി പ്രിയദര്‍ശന്‍ - Tovino Thomas new movie forensic
ഫോറന്‍സിക് സിനിമയെ കുറിച്ച് നല്ല റിവ്യുകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നുവെന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്

ബ്രില്ല്യന്‍റ് സിനിമ... ഫോറന്‍സികിന് അഭിനന്ദനവുമായി പ്രിയദര്‍ശന്‍
ഫോറന്‍സിക് സയന്‍സ് വിഷയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അഖില്‍ പോളും, അനസ് ഖാനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, അന്‍വര്‍ ഷെരീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി, തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.