നിവിന്‍ പോളിക്ക് മലയാള സിനിമയില്‍ ഒരു സ്റ്റാര്‍ഡം സമ്മാനിച്ച ചിത്രമായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍റെ സംവിധാനത്തില്‍ 2015ല്‍ റിലീസ് ചെയ്ത പ്രേമം എന്ന ചിത്രം. പ്രേമം റിലീസ് ചെയ്ത് വിജയം നേടിയിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുകയാണ്. നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തങ്ങള്‍ ആദ്യം തെരഞ്ഞെടുത്തത് ദുല്‍ഖര്‍ സല്‍മാനെയാണെന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ ഇപ്പോള്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. 'പ്രേമത്തിൽ ദുൽഖറിനെ നായകനാക്കാനായിരുന്നു നിർമാതാവ് അൻവർ റഷീദിന് താല്‍പര്യം. എന്നാൽ നിവിനുമൊത്തുള്ള പ്രത്യേക അടുപ്പംവെച്ച് ഞങ്ങൾ ദുൽഖറിനരികിൽ എത്തിയില്ല...' അൽഫോൻസ് പറഞ്ഞു.
പ്രേമത്തില്‍ ജോര്‍ജായി നിശ്ചയിച്ചിരുന്നത് ദുല്‍ഖര്‍ സല്‍മാനെ: അല്‍ഫോണ്‍സ് പുത്രന്‍
പ്രേമത്തിൽ ദുൽഖറിനെ നായകനാക്കാനായിരുന്നു നിർമാതാവ് അൻവർ റഷീദിന് താല്‍പര്യമെന്നും, എന്നാൽ നിവിനുമൊത്തുള്ള പ്രത്യേക അടുപ്പംവെച്ച് ഞങ്ങൾ ദുൽഖറിനരികിൽ എത്തിയില്ലെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു
പ്രേമത്തില്‍ ജോര്‍ജിനെ അവതരിപ്പിക്കേണ്ടിയിരുന്നത് ദുല്‍ഖര്‍ സല്‍മാനായിരുന്നെന്ന് അല്‍ഫോണ്‍സ് പുത്രന്‍
ചിത്രത്തിലെ കഥാപാത്രങ്ങളും പാട്ടുകളും സിനിമയുമടക്കം മലയാളികള്‍ക്കിടയില്‍ ഹിറ്റായിരുന്നു. പ്രേമത്തിന് ശേഷം ചെയ്യാൻ ആഗ്രഹിച്ചിരുന്ന സിനിമകളെക്കുറിച്ചും അൽഫോൻസ് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു. നടന്‍ കാളിദാസ് ജയറാമിനൊപ്പം സിനിമ ചെയ്യാന്‍ പ്ലാന്‍ ഉണ്ടായിരുന്നുവെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു. ഭാവിയില്‍ ദുല്‍ഖറുമൊത്ത് ഒരു ചിത്രം ഉണ്ടാകുമെന്നും അല്‍ഫോണ്‍സ് പറഞ്ഞു.
Last Updated : May 29, 2020, 1:10 PM IST