സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ആഫ്രിക്കയിലെ ജിബൂട്ടിയിലെ ചിത്രീകരണത്തിന് ശേഷം നാട്ടിലെത്തി ഈ മാസം ആദ്യം മുതൽ സംവിധായകൻ നിരീക്ഷണത്തിലായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് ദിലീഷ് പോത്തനും സംഘവും ആഫ്രിക്കയില്‍ കുടുങ്ങിയിരുന്നു. ജൂണ്‍ ആറിനാണ് ദിലീഷ് പോത്തനും സംഘത്തിലുണ്ടായിരുന്ന 71പേരും കൊച്ചിയിൽ തിരിച്ചെത്തിയത്. തുടർന്ന് ഇവർ നിരീക്ഷണത്തിൽ പ്രവേശിച്ചു. സംഘത്തിലെ മൂന്ന് ആളുകൾക്ക് നേരത്തെ കൊവിഡ് പോസീറ്റീവെന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്ന്, സംഘത്തിലെ എല്ലാവരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കി. ഇതിന്‍റെ ഫലം നെഗറ്റീവായെന്നാണ് ദിലീഷ് പോത്തൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. പരിശോധനാ ഫലത്തിന്‍റെ റിപ്പോർട്ടും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
ദിലീഷ് പോത്തന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് - Dileesh Pothan's covid
ജിബൂട്ടിയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായി ആഫ്രിക്കയിലായിരുന്ന ദിലീഷ് പോത്തനും സംഘവും ജൂൺ ആറിനാണ് നാട്ടിൽ തിരിച്ചെത്തിയത്. നിരീക്ഷണകാലാവധി പൂർത്തിയായതായും കൊവിഡ് നെഗറ്റീവെന്ന് സ്ഥിരീകരിച്ചതായും ദിലീഷ് പോത്തൻ ഫേസ്‌ബുക്കിലൂടെ അറിയിച്ചു.
ദിലീഷ് പോത്തന് കൊവിഡ് നെഗറ്റീവ്
എസ്. ജെ. സിനു സംവിധാനം ചെയ്യുന്ന 'ജിബൂട്ടി' യുടെ ചിത്രീകരണത്തിന് വേണ്ടിയായിരുന്നു ദിലീഷ് പോത്തനും സംഘവും ആഫ്രിക്കയിൽ എത്തിയത്. അമിത് ചക്കാലക്കല്‍ നായകനാകുന്ന ചിത്രത്തിൽ ശകുന്‍ ജസ്വാള്‍, അഞ്ജലി നായര്‍, ദിലീഷ് പോത്തന്‍, ഗ്രിഗറി, ആതിര തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.