എറണാകുളം: ദിലീഷ് പോത്തൻ- ഫഹദ് ഫാസിൽ ചിത്രം ജോജിയുടെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു. സീ യു സൂൺ, ഇരുൾ ചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന ജോജി ലോക്ക് ഡൗണിന് ശേഷം ഫഹദ് അഭിനയിക്കുന്ന മൂന്നാമത്തെ സിനിമ കൂടിയാണ്. മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രങ്ങളിലെ സംവിധായകൻ- നായകൻ കൂട്ടുകെട്ട് ആവർത്തിക്കുന്ന ജോജിയുടെ തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷകരനാണ്. വില്യം ഷേക്‌സ്പിയറിന്‍റെ വിശ്വവിഖ്യാത നാടകമായ മാക്ബത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
ദിലീഷ് പോത്തൻ- ഫഹദ് ചിത്രം 'ജോജി'യുടെ ചിത്രീകരണം ആരംഭിച്ചു - fahad fazil
ദിലീഷ് പോത്തൻ- ഫഹദ് ഫാസിൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ജോജിയുടെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനാണ്.
ജോജി
ജോജിയുടെ ചിത്രീകരണം കോട്ടയം എരുമേലിയിലുമാണ് പ്രധാനമായും നടക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹകൻ. ജസ്റ്റിൻ വർഗീസ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. കിരൺ ദാസാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഭാവനാ സ്റ്റുഡിയോസ്, വർക്കിങ് ക്ലാസ്സ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് ബാനറുകളിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് ജോജിയുടെ നിർമാണം.