Dhanush with sons: മക്കള്‍ക്കൊപ്പം പൊതുവേദിയിലെത്തി ധനുഷ്. ഐശ്വര്യയുമായി വേര്‍പിരിഞ്ഞ ശേഷം ഒരു മാസത്തിനിടെയാണ് മക്കളായ യത്ര, ലിംഗരാജ എന്നിവര്‍ക്കൊപ്പം ധനുഷ് പൊതുവേദിയിലെത്തിയത്. വേര്‍പിരിയലിന് ശേഷം ഇതാദ്യാമായാണ് ധനുഷ് മക്കള്‍ക്കൊപ്പം പൊതുവേദി പങ്കിടുന്നത്.
ഇതിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ചിത്രം കണ്ടാല്‍ ഇത് അച്ഛനും മക്കളും ആണെന്ന് തോന്നില്ലെന്നും കാണാന്‍ സഹോദരങ്ങളെ പോലെയുണ്ടെന്നും മറ്റുമാണ് ആരാധകരുടെ കമന്‍റുകള്‍. ചെന്നൈയില്‍ ഇളയരാജയുടെ നേതൃത്വത്തില്‍ നടന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ധനുഷ്.
Aishwaryaa's music video: അടുത്തിടെയാണ് ഐശ്വര്യ പുറത്തിറക്കിയ പുതിയ മ്യൂസിക് വീഡിയോ 'പയനി' ധനുഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മ്യൂസിക് വീഡിയോക്ക് സോഷ്യല്‍ മീഡിയയിലൂടെ ധനുഷ് ഐശ്വര്യക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. സുഹൃത്ത് എന്നാണ് ധനുഷ് ഐശ്വര്യയെ അഭിസംബോധന ചെയ്‌തത്. 'പുതിയ വീഡിയോക്ക് അഭിനന്ദനങ്ങള്‍ പ്രിയ സുഹൃത്തേ. ദൈവം അനുഗ്രഹിക്കും'- ഇപ്രകാരമാണ് ധനുഷ് കുറിച്ചത്. വേര്‍പിരിഞ്ഞ ശേഷം ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുമെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
Dhanush Aishwaryaa split note: 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഐശ്വര്യയും ധനുഷും വേര്‍പിരിയുന്നത്. ജനുവരിയിലായിരുന്നു ഇരുവരുടെയും വേര്‍പിരിയല്‍ പ്രഖ്യാപനം. 'സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയ കാംക്ഷികളായും 18 വര്‍ഷം ഒരുമിച്ചു. വളര്‍ച്ചയും മനസ്സിലാക്കലും പൊരുത്തപ്പെടലും ആയിട്ടായിരുന്നു യാത്ര. ഇന്ന് നമ്മള്‍ വേര്‍പിരിയുന്ന വഴിയിലാണ് നില്‍ക്കുന്നത്. ഞാനും ഐശ്വര്യയും അതിന് തീരുമാനിച്ചു. ദമ്പതികളെന്ന നിലയില്‍ വേര്‍പിരിയുക, വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളെ നന്നായി മനസ്സിലാക്കാന്‍ സമയമെടുക്കുക. ദയവായി ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കുകയും ചെയ്യുക' - ഇപ്രകാരമായിരുന്നു ഇരുവരുടെയും വേര്‍പിരിയല്‍ കുറിപ്പ്.
Also Read: സെല്‍ഫിക്കായി ഭോപാലില്‍ എത്തി അക്ഷയ് കുമാര്‍