നടന്‍ ദീപക് പറമ്പോലിനൊപ്പം സുന്ദരിയായ ഒരു സ്‌ത്രീ. ചിത്രം താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതോടെ ആരാണ് ഈ പുതിയ നടിയെന്ന ചോദ്യവുമായെത്തിയിരിക്കുകയാണ് ആരാധകർ. ദീപക്കിന്‍റെ പോസ്റ്റിന് പിന്നാലെ നടന്‍ ഗണപതി 'വിടടാ അവളെ' എന്ന കമന്‍റ് കൂടി പോസ്റ്റ് ചെയ്‌തതോടെ ആരാധകരുടെ ആകാംക്ഷയും വർധിച്ചു. ട്രാൻസ്‌ജെന്‍റേഴ്‌സിനെക്കുറിച്ചുള്ള പുതിയ സിനിമയാണൊയെന്ന സംശയങ്ങളും ആരാധകർ ചോദിച്ചു.
പെൺവേഷത്തിൽ സംവിധായകൻ; ദീപക്കിന്‍റെ പോസ്റ്റ് വൈറലായി - Mridhul Warrier
പൃഥ്വിരാജിന്‍റെ ഡ്രൈവിങ് ലൈസന്‍സിലൂടെയും ബി.ടെക് എന്ന ചിത്രത്തിന്‍റെ സംവിധാനത്തിലൂടെയും മലയാളിക്ക് സുപരിചിതനായി മാറിയ മൃദുല്‍ നായരായിരുന്നു വൈറലായ ചിത്രത്തിലെ പെൺവേഷം.
ദീപക്കിന്‍റെ പോസ്റ്റ്
എന്നാൽ, ഇത് നടിയല്ലെന്നും നടനും സംവിധായകനുമായ മൃദുല്‍ നായരാണ് പെണ്‍വേഷത്തിലുള്ളതെന്നും ദീപക് പറമ്പോൽ തന്നെ വെളിപ്പെടുത്തി. ദീപക് അഭിനയിക്കുന്ന ഇന്‍സ്റ്റ ഗ്രാം എന്ന വെബ് സീരിസിലെ പെൺഗെറ്റപ്പിലുള്ള ചിത്രമായിരുന്നു ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായത്. പൃഥ്വിരാജിന്‍റെ ഡ്രൈവിങ് ലൈസന്‍സിലൂടെയും ബി.ടെക് എന്ന ചിത്രത്തിന്‍റെ സംവിധാനത്തിലൂടെയും മലയാളിക്ക് സുപരിചിതനായി മാറിയ താരമാണ് മൃദുല്‍ നായർ.