കോട്ടയം: ലോക്ക് ഡൗണ്‍ കാലത്ത് പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ജനങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കുന്നതിനായി ഇതിനോടകം നിരവധി ഹ്രസ്വചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ റിലീസ് ചെയ്തിരുന്നു. ഇപ്പോള്‍ ലോക്ക് ഡൗണിലെ നിയന്ത്രണങ്ങൾ പാലിക്കേണ്ടതിന്‍റെ ആവശ്യകത നർമത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഒരു കൂട്ടം കലാകാരന്മാർ. സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെയും മാസ്ക് ധരിക്കേണ്ടതിന്‍റെയും ആവശ്യകതയാണ് 'ഒരു കോവിഡ് കല്യാണ'മെന്ന ഹ്രസ്വചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
യുട്യൂബില്‍ ശ്രദ്ധനേടി 'ഒരു കോവിഡ് കല്യാണ'മെന്ന ഹ്രസ്വചിത്രം
സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെയും മാസ്ക് ധരിക്കേണ്ടതിന്‍റെയും ആവശ്യകതയാണ് 'ഒരു കോവിഡ് കല്യാണ'മെന്ന ഹ്രസ്വചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്
നവ വധുവരന്മാരുടെ ആദ്യരാത്രിയുടെ പശ്ചാത്തലത്തില്‍ രസകരമായാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. മിനിസ്ക്രീൻ താരം പോൾസൺ കുത്താട്ടുകുളവും കലാമണ്ഡലം അനുബാലയുമാണ് പ്രധാന കഥാപാത്രങ്ങളായി ഹ്രസ്വചിത്രത്തില്‍ എത്തുന്നത്. രഞ്ജിഷ് ഗോവിന്ദനാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നതും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പോള്‍സണ്‍ തന്നെയാണ്. സെല്ലുലോയിഡ് ഫോട്ടോഗ്രഫി നിർമിച്ച ഹ്രസ്വചിത്രത്തിന് ഇതിനോടകം നവ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.