കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധം ശക്തമാക്കാൻ വേണ്ടി യുവജന കമ്മീഷന്‍റെ നേതൃത്വത്തിൽ സജ്ജമാകുന്ന സന്നദ്ധ സേനയിൽ യുവജനസാന്നിധ്യം ആവശ്യമാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി ഒറ്റ ദിവസം കൊണ്ട് അയ്യായിരത്തിലധികം ആളുകളാണ് പേര് രജിസ്റ്റര്‍ ചെയ്തത്. പട്ടികയില്‍ മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളും അടങ്ങിയിരിക്കുന്നു. ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് എന്നിവരാണ് കൂട്ടിരിപ്പിന് തയ്യാറാണെന്ന് അറിയിച്ച് എത്തിയത്.
'മലയാളി പൊളിയല്ലേ...'; സന്നദ്ധ സേനയില്‍ പേര് രജിസ്റ്റര്‍ ചെയ്‌തത് സിനിമാ താരങ്ങളടക്കം 5000 പേര്‍
ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് എന്നിവരാണ് സന്നദ്ധ സേനയില്‍ അംഗമാകാന്‍ പേര് രജിസ്റ്റര്‍ ചെയ്തത്
കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പട്ടിക ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം മന്ത്രി ഇ.പി ജയരാജന് കൈമാറി. 1465 പേർ കൂട്ടിരിപ്പുകാരാകാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ 3000ൽ അധികം ആളുകള്‍ മറ്റ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് താല്‍പര്യം പ്രകടിപ്പിച്ചു. സിനിമാ താരങ്ങളെ കൂടാതെ സംവിധായകൻ മേജർ രവി, അഭിനേതാവും തിരക്കഥാകൃത്തുമായ മുരളി ഗോപി എന്നിവരും കൂട്ടിരിപ്പുകാരാവാൻ താല്‍പര്യം അറിയിച്ചിട്ടുണ്ട്.
യൂത്ത് ഡിഫൻസ് ഫോഴ്‌സിലേക്ക് രജിസ്‌ട്രേഷൻ ഇനിയും നടത്താം. ഓൺലൈനായി sannadham.kerala.gov.in/registration എന്ന വെബ്സെെറ്റ് ലിങ്കില്‍ കയറി പേര് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 8086987262, 9288559285, 9061304080 എന്ന നമ്പറുമായി ബന്ധപ്പെടാം.