കൊവിഡ് 19 പശ്ചാത്തലത്തിൽ റിലീസ് നീട്ടി വച്ച് കൂടുതൽ ഹോളിവുഡ് ചിത്രങ്ങൾ. വാള്‍ട്ട് ഡിസ്‌നി പിക്‌ചേഴ്‌സ് നിർമിക്കുന്ന 'മുലന്‍', അമേരിക്കൻ ഹോറർ ത്രില്ലറായി ഒരുക്കുന്ന 'ദി ന്യൂ മ്യൂട്ടന്‍റ്സ്' എന്നീ ചിത്രങ്ങളുടെ റിലീസ് മാറ്റിവച്ചു. നിക്കി കാരോ സംവിധാനം ചെയ്യുന്ന ഹോളിവുഡ് ആക്ഷന്‍ ചിത്രം മുലൻ ഈ മാസം 27ന് തിയേറ്ററുകളിലെത്തിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ചൈനീസ് നാടോടിക്കഥയായ ‘ദി ബല്ലാഡ് ഓഫ് മുലാന്‍’ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് റിക്ക് ജാഫ, അമണ്ട സില്‍വര്‍, ലോറന്‍ ഹൈനെക്, എലിസബത്ത് മാര്‍ട്ടിന്‍ എന്നിവർ ചേർന്നാണ്.
റിലീസ് നീട്ടി വച്ച് കൂടുതൽ ഹോളിവുഡ് ചിത്രങ്ങൾ - മുലൻ
കൊവിഡ് 19 പശ്ചാത്തലത്തിൽ ഹോളിവുഡ് ആക്ഷന്‍ ചിത്രം മുലനും അമേരിക്കൻ ഹോറർ ത്രില്ലറായി ഒരുക്കുന്ന ദി ന്യൂ മ്യൂട്ടന്‍റ്സും പ്രദർശനത്തിനെത്തുന്നത് വൈകും.
മുലനും ദി ന്യൂ മ്യൂട്ടന്‍റ്സും
അതുപോലെ, ജോഷ് ബൂണ്‍ സംവിധാനം ചെയ്യുന്ന ദി ന്യൂ മ്യൂട്ടന്‍റ്സ് ഏപ്രിൽ മൂന്നിന് റിലീസിനെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ചിത്രത്തിന്‍റെയും പ്രദർശനം വൈകുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. എന്നാൽ രണ്ട് സിനിമകളുടെയും പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഇതിനുമുമ്പ്, ഹോളിവുഡ് ചിത്രങ്ങളായ നോ ടൈം ടു ഡൈ, എഫ് 9: ദ് ഫാസ്റ്റ് സാഗയും പ്രദർശനത്തിനെത്തുന്നത് നീട്ടി വച്ചിരുന്നു.