മിന്നല്‍ മുരളി എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാലടി മണപ്പുറത്ത് തയ്യാറാക്കിയ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് ബജ്റംഗദൾ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്നും ഈ പ്രവൃത്തി ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
സിനിമാ സെറ്റ് തകര്‍ത്ത സംഭവം, കേരളം വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ലെന്ന് മുഖ്യമന്ത്രി
സെറ്റ് നശിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു
സിനിമാ സെറ്റ് തകര്‍ത്ത സംഭവം, കേരളം വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ലെന്ന് മുഖ്യമന്ത്രി
ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് ആ പ്രദേശത്ത് പണിതതിന്‍റെ പേരില്‍ ഏത് മതവികാരമാണ് വ്രണപ്പെട്ടതെന്ന് ഈ പ്രവൃത്തി ചെയ്തവര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ടൊവിനോ തോമസിനെ നായകനാക്കി ബോസില്‍ ജോസഫാണ് മിന്നല്‍ മുരളി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിക്കാനായാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് നിര്‍മിച്ചത്.