മികച്ച പ്രതികരണങ്ങളുമായി തമിഴ് ചിത്രം സൂരരൈ പോട്ര് ഒടിടി പ്ലാറ്റ്‌ഫോമില്‍ കസറുമ്പോള്‍ ഗൂഗിള്‍ ഇന്ത്യ സെര്‍ച്ചില്‍ ഒന്നാം സ്ഥാനത്തിരിക്കുന്നത് എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജി.ആര്‍ ഗോപിനാഥിന്‍റെ പേരാണ്. സൂരരൈ പോട്ര് കണ്ടവരെല്ലാം ജീവിതത്തിലെ യഥാര്‍ഥ നെടുമാരനെ തിരയുകയാണ്. സിനിമ റിലീസ് ചെയ്‌ത നവംബര്‍ 11 മുതലാണ് ജി.ആര്‍ ഗോപിനാഥ് ആരെന്ന ചോദ്യം ഗൂഗിളില്‍ വ്യാപകമായി പലരും തിരഞ്ഞത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഏറ്റവുമധികം സെര്‍ച്ച് ഉണ്ടായിരിക്കുന്നത്. സിനിമയില്‍ ഡെക്കാന്‍റെ പ്രധാന എതിരാളിയായ പരേഷ് ഗോസ്വാമിയും അദ്ദേഹത്തിന്‍റെ ജാസ് എയര്‍ലൈന്‍ ഏതാണെന്നും പലരും അന്വേഷിക്കുന്നുണ്ട്.
ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥ് ഗൂഗിള്‍ ഇന്ത്യയില്‍ ട്രെന്‍റിങ് - സൂരരൈ പോട്ര് സിനിമ
സിനിമ റിലീസ് ചെയ്‌ത നവംബര്‍ 11 മുതലാണ് ജി.ആര്‍ ഗോപിനാഥ് ആരെന്ന ചോദ്യം ഗൂഗിളില്‍ വ്യാപകമായി പലരും തിരഞ്ഞത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഏറ്റവുമധികം സെര്‍ച്ച് ഉണ്ടായിരിക്കുന്നത്
എയര്‍ ഇന്ത്യ ക്യാപ്‌റ്റനായിരുന്ന ജി.ആര്‍ ഗോപിനാഥ് എഴുതിയ സിംപ്ലി ഫ്ലൈ എന്ന പുസ്തകത്തെ അധികരിച്ചാണ് സുധ കൊങര സിനിമ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ ആദ്യ ബജറ്റ് ഫ്ളൈറ്റ് എന്ന ആശയം യാഥാര്‍ഥ്യമാക്കിയതിന് പിന്നിലുള്ള പരിശ്രമമാണ് പുസ്തകത്തിലുള്ളത്. 'എന്‍റെ ജീവിതം സിനിമയ്ക്കാവശ്യമായ രീതിയില്‍ നല്ലപോലെ ഫിക്ഷണലൈസ് ചെയ്‌തിട്ടുണ്ട്. എന്നാല്‍ പല കുടുംബരംഗങ്ങളും കണ്ടപ്പോള്‍ എനിക്ക് പഴയ കാര്യങ്ങള്‍ ഓര്‍മ വന്നു. ചിരിയും കരച്ചിലുമടക്കാനായില്ല... സൂര്യയുടെയും അപർണ ബാലമുരളിയുടെയും പ്രകടനങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നു. സംവിധായിക സുധാ കൊങരയ്‌ക്കും അഭിനന്ദനങ്ങള്‍' സൂരരൈ പോട്ര് കണ്ടശേഷം ജി.ആര്‍ ഗോപിനാഥ് ട്വിറ്ററില്‍ കുറിച്ചു.
തമിഴില്‍ ഡയറക്‌ട് ഒടിടി റീലിസായി എത്തുന്ന ആദ്യ സൂപ്പര്‍സ്റ്റാര്‍ ചിത്രം കൂടിയാണ് സൂരരൈ പോട്ര്. സൂര്യയുടെ ശക്തമായ തിരിച്ചുവരവാണ് സൂരരൈ പോട്രിലൂടെ നടന്നതെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. സൂര്യയുടെ പ്രകടനം ദേശീയ അവാര്‍ഡിന് പോലും അര്‍ഹനാക്കുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റായ രമേശ് ബാല ട്വീറ്റ് ചെയ്‌തു. സൂര്യയ്‌ക്കും അപര്‍ണയ്‌ക്കുമൊപ്പം മലയാളത്തിന്‍റെ പ്രിയപ്പെട്ട നടി ഉര്‍വ്വശിയും മനോഹരമായൊരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നു.