എറണാകുളം: എൽടിടിഇ (ലിബറേഷൻ ടൈഗേർസ് ഓഫ് തമിഴ് ഈഴം) സംഘടനയുടെ സ്ഥാപകനും തലവനുമായിരുന്ന ക്യാപ്റ്റൻ വേലുപിള്ളൈ പ്രഭാകരന്‍റെ ജീവിതകഥ സിനിമയാകുന്നു. പ്രഭാകരനായി വേഷമിടുന്നത് ദേശീയ പുരസ്‌ക്കാര ജേതാവായ നടൻ ബോബി സിംഹയാണ്. 'സീറും പുലി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കടേഷ് കുമാറാണ്. ഉനക്കുൾ നാൻ, ലൈറ്റ് മാൻ, നീലം എന്നിവയാണ് നേരത്തെ പുറത്തിറങ്ങിയ വെങ്കടേഷ് കുമാര്‍ ചിത്രങ്ങള്‍.
വേലുപിള്ള പ്രഭാകരന്‍റെ ജീവിതം സിനിമയാകുന്നു, നായകന്‍ ബോബി സിംഹ
പ്രഭാകരനായി വേഷമിടുന്നത് ദേശീയ പുരസ്‌ക്കാര ജേതാവായ നടൻ ബോബി സിംഹയാണ്. 'സീറും പുലി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കടേഷ് കുമാറാണ്.
പ്രഭാകരന്‍റെ ജീവിത കഥയായി ഒരുങ്ങുന്ന ഈ സിനിമ രണ്ട് ഭാഗമായി റിലീസ് ചെയ്യാനാണ് സംവിധായകൻ തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗത്തിൽ പ്രഭാകരന്‍റെ തുടക്ക കാലവും, ഒരു വിദ്യാർഥി എങ്ങനെ ഒരു വിപ്ലവകാരിയായി മാറുന്നു എന്നതും പിന്നീട് എങ്ങനെ ഒരു നേതാവാകുന്നു എന്നതുമായിരിക്കും പറയുക. രണ്ടാം ഭാഗത്തിൽ തമിഴ് ഈഴത്തിന്‍റെ യുദ്ധവും പോരാട്ടവും പറയും. സംവിധായകനായ ബാലു മഹേന്ദ്രയുടെ സഹസംവിധായനായിരുന്നു ജി. വെങ്കടേഷ് കുമാർ. സ്റ്റുഡിയോസ് 18 ആണ് സിനിമയുടെ നിർമാണം. സിനിമയുടെ പോസ്റ്റർ നടൻ ബോബി സിംഹ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.