അജു വർഗീസ് നായകനാകുന്ന ചിത്രം ബ്ലാസ്റ്റേഴ്‌സിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ഫസ്റ്റ് ലുക്ക് പുറത്തുവിട്ടുകൊണ്ട് മമ്മൂട്ടി ടീമിന് ആശംസകൾ നേർന്നു. സിനിമയുടെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
നായകവേഷത്തിൽ അജു വർഗീസ്; ബ്ലാസ്റ്റേഴ്‌സിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് - സലിം കുമാർ
മമ്മൂട്ടി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
aju varghese starrer blasters movie first look poster released
Also Read: ബാബുരാജുമായി സംഘട്ടനം; നടൻ വിശാലിന് തോളെല്ലിന് പരിക്ക്
അജു വർഗീസിനെ കൂടാതെ സലിം കുമാർ, അപ്പാനി ശരത് എന്നിവർ സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. നന്ദകുമാർ എപി, മിഥുൻ ടി ബാബു എന്നിവർ ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. നന്ദകുമാർ എപി യാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മിഥുൻ ടി ബാബുവാണ് ചിത്രം നിർമിക്കുന്നത്. 4 മ്യൂസിക് ആണ് സംഗീതം ഒരുക്കുന്നത്.