'സ്‌മരണകളു'മായി ദീപക്കും പ്രയാഗയും; 'ഭൂമിയിലെ മനോഹര സ്വകാര്യ'ത്തിലെ പ്രണയഗാനം പുറത്തിറക്കി - സിതാര കൃഷ്‌ണകുമാർ
"സ്‌മരണകൾ..." എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമനും സിതാര കൃഷ്‌ണകുമാറുമാണ്.
'ഭൂമിയിലെ മനോഹര സ്വകാര്യ'ത്തിലെ പ്രണയഗാനം
ദീപക് പറമ്പോലിനെയും പ്രയാഗ മാര്‍ട്ടിനെയും മുഖ്യ കഥാപാത്രങ്ങളാക്കി ഷൈജു അന്തിക്കാട് ഒരുക്കുന്ന ചിത്രമാണ് 'ഭൂമിയിലെ മനോഹര സ്വകാര്യം'. കാലിക പ്രസക്തിയുള്ള പ്രണയ കഥയും സംഗീതവും കുടുംബ ബന്ധങ്ങളും പ്രമേയമാക്കുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ഷഹബാസ് അമനും സിതാര കൃഷ്‌ണകുമാറും ചേര്‍ന്നാലപിച്ച പ്രണയഗാനത്തിന്‍റെ വരികൾ ഒരുക്കിയിരിക്കുന്നത് പ്രശസ്‌ത കവിയും ഗാന രചയിതാവുമായ അന്‍വര്‍ അലിയാണ്. സച്ചിന്‍ ബാലുവാണ് ചിത്രത്തിലെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.