Best songs of the year 2021 : വാക്കുകള്‍ പരാജയപ്പെടുമ്പോള്‍ സംഗീതമായിരിക്കും ചിലപ്പോഴെങ്കിലും നമ്മോട് സംസാരിക്കുക.. സങ്കീര്‍ണതകളില്‍ നിന്നും രക്ഷനേടാന്‍ ചിലര്‍ ആശ്രയിക്കുന്നത് സംഗീതത്തെയാണ്. ഏവരുടെയും ഹൃദയത്തെ തൊട്ടുണര്‍ത്താനുള്ള കഴിവ് സംഗീതത്തിനുണ്ട്.
2021ല്‍ നിരവധി മലയാള സിനിമാ ഗാനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്‌ടിച്ചത്. മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, പ്രണവ് മോഹന്‍ലാല്‍ എന്നിവരുടെ സിനിമയില്‍ നിന്നുള്ള ഗാനങ്ങളാണ് ഈ വര്‍ഷം മികച്ച മലയാള സിനിമ ഗാനങ്ങളില്‍ ഇടംപിടിച്ചത്.
Best malayalam songs 2021 : 2021ലെ മികച്ച മലയാള സിനിമ ഗാനങ്ങള്‍ ഏതൊക്കെയാണെന്ന് കാണാം ആസ്വദിക്കാം.
1. ഉയിരെ
മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം 'മിന്നല്‍ മുരളി'യിലെ അതിമനോഹര ഗാനമാണ് 'ഉയിരെ'. ആദ്യ സൂപ്പര്‍ഹീറോ സിനിമ എന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ 'മിന്നല്‍ മുരളി'യിലെ ഗാനം തന്നെ 2021 ലെ മികച്ച ഗാനങ്ങളില്‍ ഒന്നാമതായി ഇടംപിടിച്ചു. ഗാനം പുറത്തിറങ്ങിയത് മുതല്‍ ആസ്വാദകരുടെ ചുണ്ടുകളില്‍ 'ഉയിരേ ഒരു ജന്മം കൂടി' എന്ന് മാത്രമാണ്..
'മിന്നല്‍ മുരളി'യിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരവും ഷെല്ലിയും തമ്മിലുള്ള പ്രണയ രംഗമാണ് ഗാനത്തില്‍. ഡിസംബര്‍ 24ന് നെറ്റ്‌ഫ്ലീക് റിലീസായാണ് 'മിന്നല്‍ മുരളി' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്.
ചിത്രം റിലീസാകും മുമ്പേ ഗാനം പുറത്തിറങ്ങിയിരുന്നു. നവംബര്‍ 23നാണ് 'മിന്നല്‍ മുരളി'യിലെ 'ഉയിരെ' എന്ന ഗാനം റിലീസ് ചെയ്‌തത്. മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍റെ സംഗീതത്തില്‍ നാരായണി ഗോപനും മിഥുന്‍ ജയരാജും ചേര്‍ന്നാലപിച്ച ഈ ഗാനം നിമിഷ നേരം കൊണ്ടാണ് ഏവരുടെയും പ്രിയ ഗാനമായി മാറിയത്.
2. ദര്‍ശന
ഈ വര്‍ഷം ആരാധകരുടെ ഹൃദയം കീഴടക്കിയ മറ്റൊരു ഗാനമാണ് 'ഹൃദയ'ത്തിലെ 'ദര്‍ശന'. വിനീത് ശീനിവാസന്‍ പ്രണവ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന 'ഹൃദയ'ത്തിലെ ഈ ഗാനത്തിന് നിമിഷ നേരം കൊണ്ടാണ് ഒരു കോടിയിലധികം കാഴ്‌ചക്കാരെ ലഭിച്ചത്.
അരുണ്‍ അലട്ടിന്‍റെ വരികള്‍ക്ക് ഹേഷമിന്‍റെ സംഗീതത്തില്‍ ഹേഷം അബ്‌ദുല്‍ വഹാബും ദര്‍ശന രാജേന്ദ്രനും ചേര്‍ന്നാണ് 'ദര്‍ശന' പാടിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാലും ദര്‍ശന രാജേന്ദ്രനുമാണ് ഗാനരംഗത്തില്‍. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തല്‍ ആകെ 15 ഗാനങ്ങളാണുള്ളത്.