കേരളം

kerala

ETV Bharat / sitara

ബറോസിന്‍റെ സെറ്റ് വര്‍ക്ക് കൊച്ചിയില്‍ ആരംഭിച്ചു - മോഹന്‍ലാല്‍ ബറോസ്

മോഹന്‍ലാല്‍ തന്നെയാണ് സിനിമയില്‍ പ്രധാനകഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രാഹകന്‍

baroz movie shooting set work started in Kochi  ബറോസിന്‍റെ സെറ്റ് വര്‍ക്ക് കൊച്ചിയില്‍ ആരംഭിച്ചു  മോഹന്‍ലാല്‍ ബറോസ് സിനിമ  ബറോസ് സിനിമ വാര്‍ത്തകള്‍  baroz movie shooting set  മോഹന്‍ലാല്‍ ബറോസ്  baroz movie related news
ബറോസിന്‍റെ സെറ്റ് വര്‍ക്ക് കൊച്ചിയില്‍ ആരംഭിച്ചു

By

Published : Feb 22, 2021, 2:02 PM IST

നടന്‍ മോഹന്‍ലാലിന്‍റെ ആദ്യ സംവിധാന സംരംഭം ബറോസിന്‍റെ സെറ്റുകളുടെ നിര്‍മാണം കൊച്ചിയില്‍ ആരംഭിച്ചു. ഇതിന്‍റെ പൂജ ചിത്രങ്ങള്‍ നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിന്‍റെ സോഷ്യല്‍മീഡിയ പേജുവഴി പുറത്തുവിട്ടു. മോ​ഹ​ന്‍​ലാ​ല്‍ ആ​ദ്യ​മാ​യി സം​വി​ധാ​യ​ക വേ​ഷ​മ​ണി​യു​ന്ന ചി​ത്രം എ​ന്ന നി​ല​യി​ല്‍ പ്ര​ഖ്യാ​പ​നം മു​ത​ല്‍ 'ബ​റോ​സ്​′ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചി​രു​ന്നു. ബി​ഗ്​ ബ​ജ​റ്റ്​ ത്രീ​ഡി ഫാ​ന്‍​റ​സി​യാ​യി എ​ടു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ല്‍ സ്​​പെ​യി​​ന്‍, പോ​ര്‍​ചു​ഗ​ല്‍, ഘാ​ന, അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ​നി​ന്നു​ള്ള അ​ന്ത​ര്‍​ദേ​ശീ​യ അ​ഭി​നേ​താ​ക്ക​ള്‍ വേ​ഷ​മി​ടു​ന്നു. മോഹന്‍ലാല്‍ തന്നെയാണ് സിനിമയില്‍ പ്രധാനകഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രാഹകന്‍.

1984ല്‍ ​ഇ​റ​ങ്ങി​യ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ത്രീ​ഡി ചി​ത്ര​മാ​യ 'മൈ ​ഡി​യ​ര്‍ കു​ട്ടി​ച്ചാ​ത്ത​ന്‍′ എ​ടു​ത്ത ജി​ജോ പു​ന്നൂ​സി​ന്‍റെ ക​ഥ​യെ ആ​സ്​​പ​ദ​മാ​ക്കി​യാ​ണ്​​ 'ബ​റോ​സ്′. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

പ്രതാപ് പോത്തന്‍, പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ബറോസില്‍ വാസ്‌കോഡ ഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയായി പാസ് വേഗയും. ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, റാംബോ: ലാസ്റ്റ് ബ്ലഡ് എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ. വിവിധ ഭാഷകളില്‍ സിനിമ റിലീസ് ചെയ്യും.

ABOUT THE AUTHOR

...view details