നീരജ് മാധവന്‍ നായകനായെത്തുന്ന പുതിയ ചിത്രം ഗൗതമന്‍റെ രഥത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ബാങ് ബാങ് എന്ന പേരിൽ പുറത്തിറക്കിയ പാട്ടിലെ റാപ് വേർഷൻ എഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും നീരജ് തന്നെയാണ്. വിനായക് ശശികുമാറിന്‍റെ മലയാളത്തിലുള്ള വരികള്‍ക്ക് സയനോര ശബ്ദം നല്‍കിയിരിക്കുന്നു. അങ്കിത് മേനോനാണ് സംഗീതം.
ഗൗതമന്‍റെ രഥത്തില്‍ റാപ് സോങ് പാടി നീരജ്, കൂട്ടിന് സയനോരയും - Gauthamante Radham
ബാങ് ബാങ് എന്ന പേരിൽ പുറത്തിറക്കിയ പാട്ടിലെ റാപ് വേർഷൻ എഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും നീരജ് മാധവ് തന്നെയാണ്
നവാഗതനായ ആനന്ദ് മേനോന്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ പുണ്യ എലിസബത്താണ് നായിക. ബേസില്‍ ജോസഫ്, രഞ്ജി പണിക്കര്‍, ദേവി അജിത്ത്, വത്സല, ബിജു സോപാനം തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. വിഷ്ണു ശര്‍മയാണ് ഛായാഗ്രഹണം.
കിച്ചാപ്പൂസ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി കെ.ജി അനില്‍കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരിയാണ്. ജനുവരി 31ന് ചിത്രം തീയേറ്ററുകളിലെത്തും.