ഏറെ നാളത്തെ പ്രണയത്തിനുശേഷം ബാലുവിന്‍റെ ജീവിതസഖിയായി എലീന എത്തി. ഞായറാഴ്‌ച ചേരാനല്ലൂർ സെന്‍റ് ജെയിംസ് ചർച്ചിൽ വച്ച് നടൻ ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറിനും തമ്മിലുള്ള വിവാഹം നടന്നു. കൊച്ചിയിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ ആസിഫ് അലി, അർജുൻ അശോക്, ഗണപതി തുടങ്ങിയ താരങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വിവാഹത്തിന്‍റെ വീഡിയോ ബാലു ഫേസ്‌ബുക്കിലൂടെ പങ്കുവച്ചു.
അവർ വിവാഹിതരായി; ബാലുവിന് കൂട്ടായി എലീന എത്തി - Aileena Catherine and Balu Varghese
ഞായറാഴ്‌ച ചേരാനല്ലൂർ സെന്‍റ് ജെയിംസ് ചർച്ചിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ ആസിഫ് അലി, അർജുൻ അശോക്, ഗണപതി തുടങ്ങിയ താരങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
എലീനയുടെ പിറന്നാൾ ദിനത്തിലെ ബാലുവിന്‍റെ വിവാഹ അഭ്യർത്ഥനയും ഇവരുടെ വിവാഹ നിശ്ചയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 'ചാന്തുപൊട്ട്' എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച് പിന്നീട് അയാം ടോണി, ഹണി ബീ, ചങ്ക്സ്, കിംഗ് ലയർ, വിജയ് സൂപ്പറും പൗർണമിയും, ഇതിഹാസ, ഡാർവിന്‍റെ പരിണാമം എന്നീ ചിത്രങ്ങളിലൂടെ മുഖ്യമായും ഹാസ്യതാരമായി തിളങ്ങിയ ബാലു വർഗീസ് നടനും സംവിധായകനുമായ ലാലിന്‍റെ സഹോദരി പുത്രനാണ്. മിസ് സൗത്ത് ഇന്ത്യയിലും മിസ് ഗ്ലാം വേള്‍ഡിലും മികച്ച പ്രകടനം കാഴ്‌ചവച്ച മോഡലായ എലീന ‘വിജയ് സൂപ്പറും പൗർണമിയും’ എന്ന ചിത്രത്തിൽ ബാലുവിനൊപ്പം അഭിനയിച്ചിട്ടുണ്ട്.