തന്നോടൊപ്പം ഓണം ആഘോഷിച്ച മകള്‍ ദു:ഖിതയാണെന്ന വിമര്‍ശനങ്ങള്‍ക്ക് മറ്റൊരു വീഡിയോയിലൂടെ മറുപടി നല്‍കി ബാല.മകള്‍ അവന്തികയ്‍ക്ക് ഒപ്പമുള്ള ഓണമാണ് ഇതുവരെ ആഘോഷിച്ചതില്‍ ഏറ്റവും നല്ലത് എന്ന് ബാല പറഞ്ഞിരുന്നു. മകള്‍ക്കൊപ്പം ഓണം ആഘോഷിക്കുന്ന വീഡിയോയും ഷെയര്‍ ചെയ്‍തിരുന്നു. എന്നാല്‍ വീഡിയോയില്‍ മകള്‍ ദു:ഖിച്ച് നില്‍ക്കുകയാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. ഇതിന് മറുപടിയുമായി സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തിയിരിക്കുകയാണ് ബാല. മകളോടൊപ്പം ചിലവിട്ട സുന്ദര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് ബാല വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിമര്‍ശനങ്ങളും സംശയപ്രകടനങ്ങളും ശ്രദ്ധയില്‍പ്പെട്ടതിനാലാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും ബാല പോസ്റ്റിനൊപ്പം കുറിച്ചു.
ഞാനെന്‍റെ മകളുടെ അച്ഛനാണ്; മകള്‍ ദു:ഖിതയാണെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബാല - മകളോടൊപ്പം ചിലവിട്ട സുന്ദര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് ബാല വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്
മകളോടൊപ്പം ചിലവിട്ട സുന്ദര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് ബാല വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്
'യഥാർഥ സത്യം ഇതാ. ഈ വീഡിയോ ഇന്നേ വരെ ഞാൻ ആരെയും പുറത്തുകാണിച്ചിട്ടില്ല. ഒരച്ഛനും മകളും തമ്മിലുള്ള സ്നേഹത്തിന്‍റെ ഭാഷ എല്ലാവർക്കും മനസിലാകണമെന്നില്ല. എന്‍റെ മകളുടെ സന്തോഷത്തെ പറ്റി ചിന്തിക്കുന്ന ഒരുപാട് നല്ല മനസ്സുകൾ ഇവിടെയുള്ളതിനാലാണ് ഞാന്‍ ഈ വിഡിയോ പോസ്റ്റ് ചെയ്യുന്നത്. ഞാൻ പ്രാര്‍ത്ഥിക്കുന്ന ദൈവത്തോടും, ഞാൻ വിശ്വസിക്കുന്ന നിയമത്തോടും എന്‍റെ ആരാധകരോടും സുഹൃത്തുക്കളോടും, നിരുപാധികമായി എന്നെ സ്നേഹിക്കുന്നവര്‍ക്കും നന്ദി പറയുന്നു. ഞാനെന്‍റെ മകളുടെ അച്ഛനാണ്, അവൾ എന്നും എപ്പോഴും സന്തോഷവതിയായിരിക്കാൻ ഞാൻ ശ്രദ്ധിക്കും. നന്ദി നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ' ബാല ഫേസ്ബുക്കില്‍ കുറിച്ചു. നടന്‍റെ പോസ്റ്റ് ഇതിനകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
TAGGED:
നടന് ബാല