കേരളം

kerala

ETV Bharat / sitara

കെജിഎഫ് നിര്‍മാതാക്കളുടെ പുതിയ സിനിമ 'ബഗീര'

ഡോ.സൂരിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ശ്രീമുരളിയുടെ പിറന്നാളിന്‍റെ ഭാഗമായാണ് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്

കെജിഎഫ് നിര്‍മാതാക്കളുടെ പുതിയ സിനിമ 'ബഗീര'  Bagheera Sri Murali KGF title poster  Bagheera Sri Murali  Sri Murali KGF  കെജിഎഫ് നിര്‍മാതാക്കളുടെ പുതിയ സിനിമ 'ബഗീര'  കെജിഎഫ്
കെജിഎഫ് നിര്‍മാതാക്കളുടെ പുതിയ സിനിമ 'ബഗീര'

By

Published : Dec 17, 2020, 6:00 PM IST

ബ്രഹ്മാണ്ഡ സിനിമയായ കെജിഎഫ് സീരിസ് നിര്‍മിച്ച ഹോംബാലെ ഫിലിംസിന്‍റെ പുതിയ സിനിമ വരുന്നു. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. ബഗീര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കന്നട താരം ശ്രീ മുരളിയാണ് നായകന്‍. ശ്രീമുരളിയുടെ പിറന്നാളിന്‍റെ ഭാഗമായാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

പൊലീസ് യൂണിഫോമിലാണ് ശ്രീമുരളി പോസ്റ്ററില്‍ എത്തിയിരിക്കുന്നത് . ഡോ.സൂരിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ശ്രീ മുരളിയുടെ ആരാധകരെല്ലാം സിനിമക്കായുള്ള കാത്തിരിപ്പിലാണ്.

ABOUT THE AUTHOR

...view details