ഹിറ്റ് പ്രണയചിത്രം അനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജും ബിജുമേനോനും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ ചിത്രം 'അയ്യപ്പനും കോശിയും' ടീസര്‍ പുറത്തിറങ്ങി. തിരക്കഥാകൃത്ത് സച്ചി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്.
പൃഥ്വിരാജും ബിജുമേനോനും നേര്‍ക്കുനേര്‍; 'അയ്യപ്പനും കോശിയും' ടീസര്‍ ഇറക്കി ദുല്‍ഖര്‍ - prithviraj
തിരക്കഥാകൃത്ത് സച്ചി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്
അട്ടപ്പാടിയില്‍ സബ് ഇന്‍സ്‌പെക്ടറായ അയ്യപ്പന്‍ നായരായി ബിജു മേനോനും പട്ടാളത്തില്‍ നിന്നും പതിനാറ് വര്‍ഷത്തെ സേവനത്തിന് ശേഷം നാട്ടിലെത്തിയ ഹവില്‍ദാര്‍ കോശി കുര്യനായി പൃഥ്വിരാജും തകര്‍ത്തിട്ടുണ്ടെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഇരുവരും തമ്മിലുള്ള ശത്രുതയുടെ പേരില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം. കോശി തന്‍റെ ശത്രുവാണെന്ന് അയ്യപ്പന്‍ പറയുന്നതും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചിത്രത്തില്‍ അനുമോഹന്‍, ജോണി ആന്‍റണി, അനില്‍ നെടുമങ്ങാട്, സാബുമോന്‍, ഷാജു ശ്രീധര്‍, കോട്ടയം രമേശ്, അജി ജോണ്‍, നന്ദു ആനന്ദ്, അന്നാ രേഷ്മാ രാജന്‍, ഗൗരി നന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. റണ്‍ ബേബി റണ്‍, രാമലീല, ഡ്രൈവിങ് ലൈസന്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് സംവിധായകനായ സച്ചി. സംവിധായകന്‍ രഞ്ജിത്തും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും അയ്യപ്പനും കോശിക്കുമുണ്ട്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്‌സിന്‍റെ ബാനറില്‍ രഞ്ജിത്തും പി.എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സുധീപ് ഇളമണ്‍ നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിങ് രഞ്ജന്‍ എബ്രഹാമും കലാ സംവിധാനം മോഹന്‍ദാസുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍ എത്തും.