അവഞ്ചേഴ്‌സ് സിനിമാ സീരീസുകളിലെ സൂപ്പര്‍ ഹീറോയും അയണ്‍ മാന്‍ 2, സിവിൽ വാർ, ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ ഇഷ്‌ട കഥാപാത്രവുമായി മാറിയ ബ്ലാക്ക് വിഡോയുടെ കഥ പറയുന്ന ചിത്രത്തിന്‍റെ പുതിയ ട്രെയിലർ എത്തി. കേറ്റ് ഷോര്‍ട്‌ലന്‍ഡ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബ്ലാക്ക് വിഡോയായെത്തുന്നത് സ്‌കാര്‍ലറ്റ് ജൊഹാന്‍സൺ ആണ്.
അവഞ്ചേഴ്‌സിലെ 'ബ്ലാക്ക് വിഡോ' വീണ്ടുമെത്തുന്നു; ട്രെയിലർ പുറത്തിറക്കി - അവഞ്ചേഴ്‌സ്
എന്‍ഡ് ഗെയ്‌മിൽ മരണപ്പെട്ട ബ്ലാക്ക് വിഡോയുടെ പൂര്‍വകാലമാണ് സ്‌കാര്‍ലറ്റ് ജൊഹാന്‍സണിന്‍റെ കഥാപാത്രത്തിലൂടെ ബ്ലാക്ക് വിഡോ പറയുന്നത്
ബ്ലാക്ക് വിഡോ
റോബ് ഹാർഡി ചിത്രത്തിന്‍റെ ഛായാഗ്രഹണം ചെയ്യുന്നു. എന്‍ഡ് ഗെയ്‌മിൽ മരണപ്പെട്ട ബ്ലാക്ക് വിഡോയുടെ പൂര്‍വകാലം അവതരിപ്പിക്കുന്നത് വഴി തങ്ങളുടെ പ്രിയകഥാപാത്രത്തെ വീണ്ടും ആരാധകരിലേക്കെത്തിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. മാർവൽ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം മെയ് ഒന്നിന് റിലീസിനെത്തും.