അറ്റ്ലീയും ഭാര്യ പ്രിയ അറ്റ്ലീയും ചേർന്ന് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അന്ധകാരം'. വി.വിഗ്നരാജൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കാർത്തി മുഖ്യവേഷത്തിലെത്തിയ കൈദിയിലെ അൻപ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ അർജുൻ ദാസാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
അറ്റ്ലീയുടെ 'അന്ധകാരം'; വിഗ്നരാജൻ സംവിധാനം, അർജുൻ ദാസ് നായകൻ - Vignarajan
വി.വിഗ്നരാജൻ സംവിധാനം ചെയ്യുന്ന അന്ധകാരത്തിന്‍റെ ട്രെയിലർ ചൊവ്വാഴ്‌ച റിലീസ് ചെയ്യും
അന്ധകാരം
പൂജ രാമചന്ദ്രന്‍, വിനോദ് കിഷൻ, മിഷ ഗോഷാല്‍ എന്നിവരാണ് അന്ധകാരത്തിലെ മറ്റ് പ്രധാന താരങ്ങൾ. പ്രദീപ് കുമാറാണ് സംഗീതം ഒരുക്കുന്നത്. സത്യരാജ് നടരാജൻ എഡിറ്റിങ്ങും എ.എം എഡ്‌വിൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. ഈ മാസം 14ന് ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് ചെയ്യും.