കേരളം

kerala

ETV Bharat / sitara

യുഎപിഎ അറസ്റ്റ്; സര്‍ക്കാരിനെതിരെ ജോയ് മാത്യുവും വിനയനും

സംസ്ഥാനത്ത് പൊലീസ് രാജിന്‍റെ ലക്ഷണമെന്നാണ് സംഭവത്തില്‍ ജോയ് മാത്യു പ്രതികരിച്ചത്. ഇടതുപക്ഷത്തിന് സംഭവിച്ച് കൊണ്ടിരിക്കുന്ന അപചയമായേ ഇതിനെ വിശേഷിപ്പിക്കാനാകൂവെന്ന് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു

യുഎപിഎ അറസ്റ്റ്; സര്‍ക്കാരിനെതിരെ തുറന്നടിച്ച് ജോയ് മാത്യുവും വിനയനും

By

Published : Nov 3, 2019, 7:16 PM IST

മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വച്ചെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി കോഴിക്കോട് പന്തീരങ്കാവില്‍ രണ്ടുപേരെ അറസ്റ്റുചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജോയ് മാത്യുവും സംവിധായകന്‍ വിനയനും. അലന്‍, ഷുഹൈബ് എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ജോയ് മാത്യു നടത്തിയത്. സംസ്ഥാനത്ത് പൊലീസ് രാജിന്‍റെ ലക്ഷണമാണെന്നായിരുന്നു പ്രതികരണം. മാവോയിസ്റ്റ് വേട്ടയും, വാളയാര്‍ കേസും മറക്കാനാണ് ഇപ്പോള്‍ അറസ്റ്റ് നടത്തിയതെന്നും ഈ സര്‍ക്കാര്‍ പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും ജോയ് മാത്യു പറഞ്ഞു.

യുഎപിഎ എന്ന കരിനിയമം ചുമത്തുന്നതിന് തക്ക തെറ്റ് ചെയ്തെന്ന് തെളിയിക്കാതെ ആര്‍ക്കെതിരെയും യുഎപിഎ ഉപയോഗിക്കുന്നതിനോട് യോജിപ്പില്ലെന്നാണ് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് സംവിധായകന്‍ വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇടതുപക്ഷത്തിന് സംഭവിച്ച് കൊണ്ടിരിക്കുന്ന അപചയമായേ ഇതിനെ വിശേഷിപ്പിക്കാനാകൂവെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ABOUT THE AUTHOR

...view details