വിജയ്യുടെ 65-ാം ചിത്രത്തിലൂടെ തമിഴിലേക്ക് ചുവട് വക്കുകയാണ് അപർണ ദാസ്. ഫഹദ് ഫാസിൽ- സത്യൻ അന്തിക്കാട് ചിത്രം ഞാൻ പ്രകാശനിലൂടെയും മനോഹരത്തിൽ വിനീത് ശ്രീനിവാസന്റെ നായികയായും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അപർണ. വിജയ് നായകനാകുന്ന പുതിയ ചിത്രത്തിൽ താനും അഭിനയിക്കുന്നുണ്ട് എന്ന സന്തോഷ വാർത്ത നടി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത്. ഇത്രയും വലിയ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്നും അപർണ കുറിച്ചു.
-
Blessed is the word 😊♥️ To be a part of this mikaperiya padam 😊 #thalapathy65 #sunpictures
Posted by Aparna Das on Wednesday, 31 March 2021
കൊലമാവ് കോകിലയുടെ സംവിധായകൻ നെൽസൺ ദിലീപ് കുമാറാണ് സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ. തെന്നിന്ത്യൻ താരസുന്ദരി പൂജ ഹെഗ്ഡെയാണ് നായിക. ബോളിവുഡ് നടൻ വിദ്യുത് ജംവാൽ ചിത്രത്തിലെ പ്രതിനായകനാകുമെന്നും റിപ്പോർട്ടുകളുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്.