നിരവധി ജീവസുറ്റ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി നമ്മെ വിട്ടുപിരിഞ്ഞ നടനാണ് അഗസ്റ്റിന്‍. വില്ലനായും സഹനടനായും കൊമേഡിയനായും അരങ്ങുവാണ പ്രതിഭ. ഇപ്പോള്‍ അച്ഛന്‍റെ ഓര്‍മകളുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മകളും നടിയുമായ ആന്‍ അഗസ്റ്റിന്‍. അഗസ്റ്റിനൊപ്പമുള്ള ഫോട്ടോയൊടൊപ്പമായിരുന്നു ആനിന്‍റെ കുറിപ്പ്. ഞങ്ങളുടെ വിമര്‍ശകനും കരുത്തും സുരക്ഷിതത്വവുമെല്ലാം അച്ഛനായിരുന്നുവെന്ന് ആന്‍ ആഗസ്റ്റിന്‍ കുറിപ്പില്‍ പറയുന്നു.
നടന്‍ അഗസ്റ്റിന്റെ ഓര്‍മകളുമായി മകള്‍ ആന്‍ അഗസ്റ്റിന്‍ - ആന്‍ അഗസ്റ്റിന്‍
ഞങ്ങളുടെ വിമര്‍ശകനും കരുത്തും സുരക്ഷിതത്വവുമെല്ലാം അച്ഛനായിരുന്നുവെന്ന് ആന്‍ ആഗസ്റ്റിന്‍ കുറിപ്പില്‍ പറയുന്നു. 2013 ആണ് അഗസ്റ്റിന്‍ മരിച്ചത്
'പലപ്പോഴും അച്ഛനെ ഞാന്‍ ഉറക്കെ വിളിക്കാറുണ്ട്... അച്ഛന്‍ ആ വിളിക്ക് മറുപടി നല്‍കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കും, അച്ഛന് അതിന് സാധിക്കില്ലെങ്കിലും.... എനിക്കറിയാം അച്ഛന് തിരിച്ച് വരാനാവില്ലെന്ന്... പക്ഷേ അങ്ങനെ വന്നിരുന്നെങ്കിലെന്ന് ഞാന്‍ ശരിക്കും ആഗ്രഹിക്കുന്നു. അച്ഛനായിരുന്നു ഞങ്ങളുടെ സുരക്ഷിതത്വം ഞങ്ങളുടെ കരുത്തും ജീവിതം ആസ്വദിക്കാനും, ആഘോഷിക്കാനും, പരാജയങ്ങളെ നേരിടാനും, വേദനയിലും കരുത്ത് കണ്ടെത്താനും അച്ഛന്‍ ഞങ്ങളെ പഠിപ്പിച്ചു. ചെറുപ്പം മുതലെ അച്ഛന് സിനിമയോടും അഭിനയത്തോടുമുള്ള അഭിനിവേശം കാണാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. കുറച്ചെ എനിക്ക് ചെയ്യാനായുള്ളൂ എങ്കിലും അതില്‍ അച്ഛന് അഭിമാനിക്കാനായെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. മിസ് യൂ അച്ഛാ... അച്ഛനെ വിളിക്കുന്നതും ഞാന്‍ മിസ് ചെയ്യുന്നു' ആന്‍ കുറിച്ചു.
2013 ആണ് അഗസ്റ്റിന്‍ മരിക്കുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ സിനിമയിലെത്തിയ ആന്‍ അന്ന് തിരക്കുള്ള നടിയായിരുന്നു. വിവാഹശേഷം സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് നടി ആന്‍ അഗസ്റ്റിന്‍.