ഹോളിവുഡ് സൂപ്പര്‍താരങ്ങളായ ബ്രാഡ് പിറ്റ്-ആഞ്ജലീന ജോളി താരദമ്പതികള്‍ വിവാഹമോചനത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് അന്ന് താരങ്ങളുടെ ആരാധകര്‍ ശ്രവിച്ചത്. ബ്രാഡ് പിറ്റുമായുള്ള ജീവിതത്തില്‍ അസന്തുഷ്ടയാണെന്നും, തീരെ ഒത്തുപോകാന്‍ കഴിയാത്തതിനാലാണ് ഇങ്ങനെ ഒരു തീരുമാനമെടുക്കുന്നതെന്നും കാണിച്ചാണ് ആഞ്ജലീന വിവാഹമോചനത്തിന് മുന്‍കയ്യെടുത്തത്. കുട്ടികളെ സംരക്ഷിക്കുന്നതിലുള്ള ബ്രാഡ് പിറ്റിന്‍റെ മനോഭാവത്തോടും തീരെ യോജിക്കാന്‍ കഴിയുന്നില്ലെന്നും ആഞ്ജലീന അന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ആ വിവാഹമോചനത്തെക്കുറിച്ച് മനസ് തുറക്കുകയാണ് നടി. ഫ്രഞ്ച് മാസികയായ മാഡമിന് നല്‍കിയ അഭിമുഖത്തിലാണ് ആഞ്ജലീനയുടെ തുറന്ന് പറച്ചില്‍.
ബ്രാഡ് പിറ്റുമായി പിരിഞ്ഞതിന് ശേഷം താന്‍ തകര്‍ന്നുപോയെന്ന് ആഞ്ജലീന ജോളി
ഫ്രഞ്ച് മാസികയായ മാഡമിന് നല്‍കിയ അഭിമുഖത്തിലാണ് ആഞ്ജലീന ജോളി മനസ് തുറന്നത്
'അന്ന് എന്താണ് എന്‍റെ വിധി എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ഒരു മാറ്റത്തിന്‍റെ പാതയിലാണെന്ന് മാത്രം അറിയാം. എന്നിലേയ്ക്ക്... എന്‍റെ വേരിലേയ്ക്കുള്ള മടക്കം... കാരണം എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. അതൊരു വല്ലാത്ത സങ്കീര്‍ണമായ നിമിഷമായിരുന്നു. എനിക്ക് എന്നെ തന്നെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. അത് പ്രകടമായിരുന്നില്ലെങ്കിലും ഞാന്‍ ഒന്നുമല്ലാതായിപ്പോയിരുന്നു അപ്പോള്‍. ചില ആരോഗ്യപ്രശ്‌നങ്ങള്‍ പോലുമുണ്ടായിരുന്നു അക്കാലത്ത്' ആഞ്ജലീന പറഞ്ഞു. 2014-ലാണ് ഇരുവരും വിവാഹിതരായത്.