കൊവിഡ് വ്യാപനതോത് കുറയുന്ന പശ്ചാത്തലത്തിൽ തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലോക്ക് ഡൗണിൽ ഇളവുകൾ നൽകുകയും സിനിമാചിത്രീകരണം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇതേ തുടർന്ന്, അല്ലു അർജുനും ഫഹദ് ഫാസിലും മുഖ്യതാരങ്ങളാകുന്ന ബഹുഭാഷ ചിത്രം 'പുഷ്പ' വീണ്ടും നിർമാണത്തിലേക്ക് കടന്നു.
കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം പുഷ്പയുടെ ചിത്രീകരണം ആരംഭിച്ചെങ്കിലും കഴിഞ്ഞ ഡിസംബറിൽ ഷൂട്ടിങ് നിർത്തിവക്കേണ്ടതായി വന്നിട്ടുണ്ട്. സിനിമയുടെ അണിയറപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതും പിന്നീടുണ്ടായ ലോക്ക് ഡൗണും കാരണമാണ് നിർമാണപ്രവർത്തനങ്ങൾ നിർത്തിവച്ചത്. എന്നാൽ, മഹാമാരിക്കെതിരെയുള്ള സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് പുഷ്പ ഹൈദരാബാദിൽ ഇന്ന് മുതൽ ചിത്രീകരണം പുനരാരംഭിച്ചു.