കേരളം

kerala

By

Published : Feb 2, 2022, 11:07 AM IST

ETV Bharat / sitara

'ഇനി എന്താണ് നീ എനിക്കായി കരുതിയിരിക്കുന്നത്‌'; ഐശ്വര്യ രജനികാന്തിന്‌ കൊവിഡ്‌

Aishwaryaa Rajinikanth tests covid positive: ഐശ്വര്യ രജനികാന്തിന്‌ കൊവിഡ്‌. തന്‍റെ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെയാണ് ഐശ്വര്യ തനിക്ക്‌ കൊവിഡ്‌ പോസിറ്റീവായ വിവരം ആരാധകരെ അറിയിച്ചത്.

Aishwaryaa Rajinikanth tests positive  Rajinikanth daughter Aishwaryaa  Rajinikanth daughter tested positive  ഐശ്വര്യ രജനികാന്തിന്‌ കൊവിഡ്‌  Dhanush Aishwaryaa Rajinikanth separation
'ഇനി എന്താണ് നീ എനിക്കായി കരുതിയിരിക്കുന്നത്‌'; ഐശ്വര്യ രജനികാന്തിന്‌ കൊവിഡ്‌

ചെന്നൈ:സംവിധായികയും രജനികാന്തിന്‍റെ മകളുമായ ഐശ്വര്യ രജനികാന്തിന്‌ കൊവിഡ്‌. തന്‍റെ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെയാണ് ഐശ്വര്യ തനിക്ക്‌ കൊവിഡ്‌ പോസിറ്റീവായ വിവരം ആരാധകരെ അറിയിച്ചത്. ആശുപത്രിയില്‍ നിന്നുള്ള ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്‌.

Aishwaryaa Rajinikanth tests covid positive: 'എല്ലാ മുന്‍കരുതലുകളും എടുത്തിട്ടും ടെസ്‌റ്റ്‌ റിസള്‍ട്ട്‌ പോസിറ്റീവായി.. ഇപ്പോള്‍ ആശുപത്രിയിലാണ്.. ദയവായി എല്ലാവരും വേക്‌സിനേഷന്‍ എടുത്ത്‌ മാസ്‌ക്‌ ധരിച്ച്‌ സുരക്ഷിതരായിരിക്കുക. ഇനി എന്താണ് നീ എനിക്കായി കരുതിയിരിക്കുന്നത്‌.' -ഇപ്രകാരമാണ് ഐശ്വര്യ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്‌. ഐശ്വര്യ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന്‌ പലരും താരത്തിന്‍റെ പോസ്‌റ്റിന്‌ താഴെ കമന്‍റുകളുമായെത്തി.

Dhanush Aishwaryaa Rajinikanth separation: 'കഴിഞ്ഞ മാസമാണ് ധനുഷും ഐശ്വര്യയും തങ്ങളുടെ വേർപിരിയൽ പ്രഖ്യാപനം നടത്തിയത്‌. 'സുഹൃത്തുക്കളായും ദമ്പതിമാരായും മാതാപിതാക്കളായും പരസ്‌പരം അഭ്യുദയകാംക്ഷികളായും 18 വര്‍ഷം ഒന്നിച്ചു ജീവിച്ചു. ഈ യാത്രയില്‍ വളര്‍ച്ചയും മനസിലാക്കലും ഇണക്കങ്ങളും പൊരുത്തപ്പെടലുകളും ഉണ്ടായിരുന്നു. ഞങ്ങളുടെ വഴികള്‍ പിരിയുന്ന സ്ഥലത്താണ് ഇന്ന്‌ ഞങ്ങള്‍ നില്‍ക്കുന്നത്‌.

ദമ്പതിമാര്‍ എന്ന നിലയില്‍ ഐശ്വര്യയും ഞാനും പിരിയുന്നതിനും സമയമെടുത്ത്‌ വ്യക്തികളെന്ന നിലയില്‍ ഞങ്ങളെ നന്നായി മനസിലാക്കാനും തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കാനും ഇത്‌ കൈകാര്യം ചെയ്യാനും ആവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക്‌ നല്‍കണം.' - ഇപ്രകാരമാണ് ധനുഷ്‌ തന്‍റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്‌. ഇതേ കുറിപ്പ്‌ 'തലക്കെട്ടിന്‍റെ ആവശ്യമില്ലെ'ന്ന അടിക്കുറിപ്പോടു കൂടി ഐശ്വര്യ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചു.

2004ലാണ് ധനുഷും ഐശ്വര്യ രജനികാന്തും വിവാഹിതരായത്‌. ഇവര്‍ക്ക് രണ്ട്‌ ആണ്‍ മക്കളുണ്ട്‌. യാത്ര രാജ, ലിങ്ക രാജ.

കാതല്‍ കൊണ്ടേന്‍' എന്ന സിനിമയുടെ റിലീസ്‌ ദിനമാണ്‌ ധനുഷും ഐശ്വര്യയും ആദ്യമായി കണ്ടുമുട്ടിയത്‌. '3' ആണ്‌ ഐശ്വര്യയും ധനുഷും ആദ്യമായി ഒന്നിച്ച്‌ പ്രവര്‍ത്തിച്ച ചിത്രം. ഐശ്വര്യയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു '3'. സൈക്കോളജിക്കൽ ത്രില്ലര്‍ 3 യിലെ 'കൊലവെറി ഡി' എന്ന ധനുഷ്‌ പാടിയ ഗാനം വളരെ ജനപ്രിയമായി മാറിയിരുന്നു.

Also Read: കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ മിന്നല്‍ മുരളി; വൈറലായി എഞ്ചിനീയര്‍ മുരളി

ABOUT THE AUTHOR

...view details