പിറന്നാള്‍ ദിനത്തില്‍ പുതിയ സിനിമയുടെ പോസ്റ്ററുമായി ഐശ്വര്യലക്ഷ്മി - പിറന്നാള്‍ ദിനത്തില്‍ പുതിയ സിനിമയുടെ പോസ്റ്ററുമായി ഐശ്വര്യലക്ഷ്മി
ദേവിക പ്ലസ്‌ടു ബയോളജി, അവിട്ടം എന്നീ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഖില്‍ അനില്‍ കുമാറാണ് 'അര്‍ച്ചന-31 നോട്ട് ഔട്ട്' സംവിധാനം ചെയ്യുന്നത്.
ബ്രദേഴ്‌സ് ഡേക്ക് ശേഷം ഐശ്വര്യലക്ഷ്മിയുടെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ഐശ്വര്യ ലക്ഷ്മി ടൈറ്റില്‍ റോളിലെത്തുന്ന 'അര്‍ച്ചന-31 നോട്ട് ഔട്ട്' ഫസ്റ്റ്ലുക്ക് ഐശ്വര്യലക്ഷ്മി ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. താരത്തിന്‍റെ പിറന്നാള്‍ ദിനത്തിലാണ് ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി പാചകപുരയില്‍ ഇരിക്കുന്ന തരത്തിലാണ് ഐശ്വര്യ ലക്ഷ്മി ഫസ്റ്റ്ലുക്കിലുള്ളത്. ദേവിക പ്ലസ്‌ടു ബയോളജി, അവിട്ടം എന്നീ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഖില്‍ അനില്‍ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്‍റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ജോയല്‍ ജിജിയാണ് ഛായാഗ്രഹണം. അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രജത്ത് പ്രകാശാണ് സംഗീതം. സിനിമയുടെ ചിത്രീകരണം നവംബര്‍ 15ന് പാലക്കാട് ആരംഭിക്കും.