കേരളം

kerala

ETV Bharat / sitara

ഐഷ സുല്‍ത്താനയുടെ ആദ്യ ചിത്രം ; ഫസ്റ്റ് ലുക്ക് പുറത്ത്

ഐഷ സുല്‍ത്താന സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഫ്ലഷിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു.

flush first look out news  lush Aisha sultana news  flush first look arun gopi news  ഐഷ സുല്‍ത്താന സംവിധായിക വാർത്ത  ഐഷ സുല്‍ത്താന ഫസ്റ്റ് ലുക്ക് വാർത്ത  ഫ്ലഷ് ഫസ്റ്റ് ലുക്ക് വാർത്ത
ഐഷ സുല്‍ത്താന

By

Published : Jul 8, 2021, 3:44 PM IST

സഹ സംവിധായികയായി മലയാളസിനിമയിൽ ശ്രദ്ധേയയായ ഐഷ സുല്‍ത്താന സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് 'ഫ്ലഷ്'. ഐഷ സുൽത്താന തന്നെ തിരക്കഥയെഴുതി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

സംവിധായകൻ അരുൺ ഗോപിയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്‌തത്. ലക്ഷദ്വീപിന്‍റെ പശ്ചാത്തലത്തിൽ സ്‍ത്രീ കേന്ദ്രീകൃതമായ കഥയാണ് ഫ്ലഷിൽ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.

'കടലിന്‍റെ ആഴങ്ങൾ തേടിയൊരു പെണ്ണുടൽ, ഐഷ സുൽത്താനയുടെ പുതിയ സിനിമയായ ഫ്ലഷിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഞാൻ സന്തോഷത്തോടെ റിലീസ് ചെയ്യുന്നു,' അരുൺ ഗോപി ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:സീൻ മാറി സീൻ മാറി... 'നെറ്റ്‌ഫ്ലിക്‌സ് സൗത്ത് ഇന്ത്യൻ റാപ്' പുറത്ത്

കടൽത്തിരമാലകൾക്കൊപ്പം നടന്നുനീങ്ങുന്ന പെൺകുട്ടിയെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്.

വിഷ്‍ണു പണിക്കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ നൗഫൽ അബ്‍ദുള്ളയാണ്. വില്യം ഫ്രാൻസിസാണ് ചിത്രത്തിന്‍റെ ഈണം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

സ്റ്റെഫി സേവ്യർ ആണ് കോസ്റ്റ്യൂം ഡിസൈനര്‍. പുതുമുഖ താരങ്ങളെ അണിനിരത്തി ബീന കാസിമാണ് ഫ്ലഷ് നിർമിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details