തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് ഷംന കാസിം. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങുന്ന നടി. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഷംന. മാമ്പഴ മഞ്ഞ നിറത്തിലുള്ള ഗൗണില്‍ അതീവ സുന്ദരിയാണ് ഷംന കാസിം. ഫുള്‍ നെക്ക് ഗൗണില്‍ നോര്‍ത്ത് ഇന്ത്യന്‍ ഡിസൈന്‍ പ്രിന്‍റുകളാണ് നല്‍കിയിരിക്കുന്നത്. വലിപ്പമുള്ള കമ്മലുകള്‍ മാത്രമാണ് ആഭരണമായി ഉപയോഗിച്ചിരിക്കുന്നത്. മേക്കപ്പ് ഷംന തന്നെയാണ് ചെയ്തിരിക്കുന്നത്. പ്രിയങ്ക ഷാജനന്ദയാണ് സ്റ്റൈലിസ്റ്റ്. ഹൈദരാബാദിലെ പ്രമുഖ ഡിസൈനര്‍ ഷോപ്പായ ആറ്റ്‌ലിയറാണ് ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
മഞ്ഞയില്‍ മനോഹരിയായി ഷംന കാസിം - shamna kasim
മാമ്പഴ മഞ്ഞ നിറത്തിലുള്ള ഗൗണില്‍ അതീവ സുന്ദരിയാണ് ഷംന കാസിം. എ.എല്‍ വിജയ് ചിത്രം തലൈവിയാണ് ഷംനയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം
മഞ്ഞയില്‍ മനോഹരിയായി ഷംന കാസിം
എ.എല്‍ വിജയ് ചിത്രം തലൈവിയാണ് ഷംനയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ ശശികലയുടെ വേഷമാണ് ഷംന ചെയ്യുന്നത്.