ഇത്തവണ നയന്‍സിന്‍റെ പിറന്നാളാഘോഷം കേരളത്തിലായിരുന്നു. മുപ്പത്തിയാറാം പിറന്നാള്‍ ആഘോഷിക്കുന്ന നടിക്ക് സര്‍പ്രൈസ് കേക്ക് കട്ടിങ് ഒരുക്കിയത് താരത്തിന്‍റെ അമ്മയായിരുന്നു. ഒപ്പം താരത്തിന്‍റെ കുടുംബാഗങ്ങളും ഉണ്ടായിരുന്നു. നയന്‍സിന്‍റെ പിറന്നാള്‍ കേക്ക് കട്ടിങിന്‍റെ ഫോട്ടോകള്‍ താരത്തിന്‍റെ കാമുകന്‍ വിഘ്നേഷ് ശിവനാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. മനോഹരമായി അലങ്കരിച്ച മുറിയില്‍ കറുത്ത ഗൗണില്‍ അതിസുന്ദരിയായി നില്‍ക്കുന്ന നയന്‍താരയാണ് ഫോട്ടോകളില്‍ ഉള്ളത്. 'ഈ അവസരത്തില്‍ ഒപ്പം ഉണ്ടാകാന്‍ സാധിച്ചില്ല, എങ്കിലും സന്തോഷം' എന്നാണ് വിഘ്നേഷ് നയന്‍സിന്‍റെ ഫോട്ടോകള്‍ക്കൊപ്പം കുറിച്ചത്. കുഞ്ചാക്കോ ബോബന്‍ ചിത്രം നിഴലിന്‍റെ ഷൂട്ടിങ് തിരക്കുകളിലാണ് നയന്‍താര ഇപ്പോള്‍. 'ഹാപ്പി ബെര്‍ത്ത്ഡേ തങ്കമേ... പ്രചോദനവും സമര്‍പ്പണവും ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള വ്യക്തിയായി ഉയരങ്ങളില്‍ പറക്കുക' എന്നാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് വിഘ്നേഷ് ഇന്‍സ്റ്റഗ്രാമില്‍ നേരത്തെ കുറിച്ചത്.
'ഒപ്പം ഉണ്ടാകാന്‍ സാധിച്ചില്ല എങ്കിലും സന്തോഷം', നയന്‍സിന്‍റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് വിക്കി - nayanthara birthday celebration photos
നയന്‍സിന്‍റെ പിറന്നാള്‍ കേക്ക് കട്ടിങിന്‍റെ ഫോട്ടോകള്‍ താരത്തിന്‍റെ കാമുകന്‍ വിഘ്നേഷ് ശിവനാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. മനോഹരമായി അലങ്കരിച്ച മുറിയില്‍ കറുത്ത ഗൗണില്‍ അതിസുന്ദരിയായി നില്‍ക്കുന്ന നയന്‍താരയാണ് ഫോട്ടോകളില്‍ ഉള്ളത്
'ഒപ്പം ഉണ്ടാകാന്‍ സാധിച്ചില്ല എങ്കിലും സന്തോഷം', നയന്‍സിന്‍റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് വിക്കി
നയന്‍താരയ്ക്ക് പിറന്നാള്‍ സമ്മാനമായി നിഴലിന്‍റെ അണിയറപ്രവര്‍ത്തകര്‍ ഫസ്റ്റ്‌ലുക്ക് നെട്രികണ്‍ ടീം ടീസറും പുറത്തിറക്കിയിരുന്നു. നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രം മൂക്കുത്തിയമ്മന്‍ ദീപാവലിക്ക് ഹോട്സ്റ്റാറില്‍ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.