തെന്നിന്ത്യന്‍ നടിയും മോഡലും ബിഗ്ബോസ് താരവുമായിരുന്ന മീര മിഥുന്‍റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വിവാദത്തില്‍. കറുപ്പിന്‍റെയും സ്ത്രീശരീരത്തിന്‍റെയും രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് മീര മിഥുന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ശരീരത്തില്‍ കറുപ്പ് നിറം പൂശി ആഭരണങ്ങള്‍ അണിഞ്ഞ് വിവസ്ത്രയായാണ് മീര ഫോട്ടോഷൂട്ടില്‍ പ്രർത്യക്ഷപ്പെട്ടിട്ടുള്ളത്.
കറുപ്പ് നിറത്തില്‍ മീര മിഥുന്‍റെ ഫോട്ടോഷൂട്ട്, പുതിയ ട്വീറ്റ് വിവാദത്തില്‍ - പെരിയാര്‍
ശരീരം കറുപ്പിച്ച് ആഭരണങ്ങള്‍ അണിഞ്ഞ് വിവസ്ത്രയായാണ് മീര ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്
സാമൂഹ്യപരിഷ്‌കർത്താവായ പെരിയാറിനെ അനുസ്മരിച്ച് ഒരു കുറിപ്പ് കൂടി നടി ഫോട്ടോകള്‍ക്കൊപ്പം പങ്കുവെച്ചു. 'സംസ്കാരം, പാരമ്പര്യം എന്നിവയുടെ പേരിൽ സമൂഹത്തിൽ നിലനിന്ന ലിംഗ അസമത്വത്തെ പെരിയാർ ചോദ്യം ചെയ്തു. സ്ത്രീ വിമോചനത്തിനായി അദ്ദേഹം ആത്മാഭിമാന പ്രസ്ഥാനം സ്ഥാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, എം.കെ സ്റ്റാലിൻ, ഞാൻ ഇവിടെ തമിഴ്നാട്ടിലെ സ്ത്രീകളെ ശാക്തീകരിക്കുകയാണ്. ആരെയും ചൂഷണം ചെയ്യരുത്, ആരും ആരെയും ദ്രോഹിക്കരുത്, എല്ലാവരും ജീവിക്കണം, മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുക. ജയ് പെരിയാർ... സ്ത്രീ ശാക്തീകരണത്തിന്‍റെ സ്രഷ്ടാവ്, ഇന്ന് ഞാൻ അദ്ദേഹത്തിന് പൂർണ ഹൃദയത്തോടെ നന്ദി പറയുന്നു. അദ്ദേഹം നൽകിയ തുടക്കമാണ് ഒരു തമിഴൻ എന്ന നിലയിൽ എന്‍റെ അതിർത്തികൾ തകർത്തത്' മീര കുറിച്ചു.
താരത്തിന്‍റെ ചിത്രങ്ങള്‍ക്ക് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളെത്തി. കറുപ്പ് നിറം ശരീരത്തിൽ പൂശുന്നതല്ല കറുപ്പിന്‍റെ രാഷ്ട്രീയമെന്നാണ് പ്രധാന വിമർശനം. വാർത്തകളിലിടം പിടിക്കാൻ വിവാദങ്ങൾ സൃഷ്ടിക്കുന്ന മീരയുടെ നിലപാടുകളിൽ ആത്മാർഥതയില്ലെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വിമർശനം. വിജയും രജനികാന്തും തനിക്കെതിരെ അപവാദ പ്രചരണം നടത്തുവെന്നാരോപിച്ച് കുറച്ച് നാളുകൾക്ക് മുമ്പ് മീര വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.